Follow KVARTHA on Google news Follow Us!
ad

9 വര്‍ഷം മുന്‍പ് ദലിത് നേതാവിനെ കൊന്ന കേസ്: '70കാരിയുടെ തലയറുത്ത് കാഴ്ചവച്ചു'

Tamil Nadu: Dindigul woman accused in murder of dalit leader Pasupathy Pandian killed#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ചെന്നൈ: (www.kvartha.com 24.09.2021) 70കാരിയെ അടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയതായി പൊലീസ്. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒന്‍പത് വര്‍ഷം മുന്‍പ് ദലിത് നേതാവ് സി പശുപതി പാണ്ഡ്യനെ വധിച്ചെന്ന കേസിലെ അഞ്ചാം പ്രതിയായ നിര്‍മ്മല ദേവി(70)യാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

നിര്‍മ്മല ദേവിയുടെ തലയറുത്തത് പാണ്ഡ്യന്റെ അനുയായികളാണെന്ന് പൊലീസ് അറിയിച്ചു. സെപ്തംബര്‍ 22 ന് ബൈകിലെത്തിയ 2 പേരാണ് നിര്‍മ്മലയെ അടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മലയുടെ തല വെട്ടിയെടുത്ത് ഡിണ്ടികലിലുള്ള പാണ്ഡ്യന്റെ വീട്ടിലെത്തിച്ച് അയാളുടെ ഫോടോയ്ക്ക് താഴെ സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

News, National, India, Chennai, Tamilnadu, Crime, Police, Accused, Murder case, Tamil Nadu: Dindigul woman accused in murder of dalit leader Pasupathy Pandian killed


പണ്ഡ്യന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തത് വഴിയാണ് നിര്‍മ്മല അഞ്ചാം പ്രതിയായത്. പുറാ മാടസാമി, മുത്തുപാണ്ടി, മാടസാമിയെന്ന ബച്ചാ, അറുമുഖ സാമി എന്ന സാമി എന്നിവരെ ഇതിനകം പശുപതിയുടെ അനുയായികളെന്ന് കരുതുന്നവര്‍ കൊലപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിര്‍മ്മലയാണ് പ്രതികളുടെ കൂട്ടത്തില്‍നിന്ന് കൊല്ലപ്പെട്ട സ്ത്രീ. 

വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തെ തുടര്‍ന്നാണ് പാണ്ഡ്യന്റെ കൊല നടത്തിയതെന്നും 18 പേരെ പ്രതികളാക്കി കേസെടുത്തതായും പൊലീസ് അറിയിച്ചിരുന്നു. 2012 ജനുവരി 10 നാണ് ദേവേന്ദ്ര കുല വെള്ളാളര്‍ ഫെഡറേഷന്റെ പ്രസിഡന്റ് പശുപതി പാണ്ഡ്യന്‍ ദിണ്ടിക്കലിലെ നന്ദവനപട്ടിയില്‍ വച്ച് കൊല്ലപ്പെട്ടത്. 

കേസില്‍ സുഭാഷ് പന്നിയാരടക്കം 18 പ്രതികളാണുള്ളത്. എസ് സി, എസ് എസ് ടി, (പി ഒ എ) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കേസിന്റെ അടുത്ത ഘട്ട വിചാരണ ഡിണ്ടികലിലെ കോടതിയില്‍ ഒക്ടോബര്‍ 18 ന് നടക്കാനിരിക്കെയാണ് നിര്‍മ്മല കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആറംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ദക്ഷിണ ജില്ലകളില്‍ കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ നടന്ന മൂന്നാം തലവെട്ടിക്കൊലയാണിത്. 

Keywords: News, National, India, Chennai, Tamilnadu, Crime, Police, Accused, Murder case, Tamil Nadu: Dindigul woman accused in murder of dalit leader Pasupathy Pandian killed

Post a Comment