ന്യൂഡെൽഹി: (www.kvartha.com 24.09.2021) സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു. ഔദ്യോഗിക ഇമെയില്‍ ഫൂടറായി ചേര്‍ത്തിരുന്ന ചിത്രമാണ് നീക്കിയത്.
ഒരു ഇ മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂടര്‍. ഇത്തരത്തില്‍ സുപ്രീംകോടതിയിലെ ഔദ്യോഗിക ഇ മെയിലിലിന്റെ ഫൂടറിലുണ്ടായിരുന്നത് സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യവും മോദിയുടെ ചിത്രവുമായിരുന്നു.

സുപ്രീംകോടതി ഇമെയില്‍ സംവിധാനം കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഫോ മാറ്റിക്സ് സെന്ററാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയത്. നേരത്തെ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സുപ്രീം കോടതി ഈ ഫൂടര്‍ നീക്കം ചെയ്യാന്‍ നിർദേശം നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി എടുത്തത്. മോദിയുടെ ചിത്രത്തിന് പകരം ഇമെയിൽ ഫൂടറിൽ സുപ്രീം കോടതിയുടെ ചിത്രമാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്.
Keywords: News, State, Top-Headlines, Supreme Court, Supreme Court of India, Narendra Modi, Prime Minister, Supreme Court orders deletion of banner with PM Modi's picture from official emails.
< !- START disable copy paste -->