Follow KVARTHA on Google news Follow Us!
ad

ഒരു സ്വപ്‌ന സാക്ഷാത്കാരം: അച്ഛനേയും അമ്മയേയും ആദ്യമായി വിമാനത്തില്‍ കയറ്റിയ സന്തോഷം പങ്കുവെച്ച് നീരജ് ചോപ്ര

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Sports,Social Media,Parents,Flight,National,
ന്യൂഡെല്‍ഹി: (www.kvartha.com 11.09.2021) ടോക്യോ ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിനു പിന്നാലെ ജീവിതത്തിലെ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവച്ച് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര.

എന്റെ ചെറിയ ഒരു സ്വപ്നം സഫലമായി, അച്ഛന്‍ സതീഷ് കുമാറിനെയും അമ്മ സരോജ് ദേവിയേയും ആദ്യമായി വിമാനത്തില്‍ കയറ്റിയ സന്തോഷം പങ്കുവെച്ച് 23കാരനായ നീരജ് കുറിച്ചു.

അച്ഛനമ്മമാരുടെ ആഗ്രഹം സഫലമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നീരജ്. ശനിയാഴ്ചയാണ് യാത്ര ചെയ്തതിന്റെ ഫോടോ അടക്കം നീരജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മാതാപിതാക്കള്‍കൊപ്പം വിമാനത്തില്‍ കയറുന്ന ചിത്രവും നീരജ് പങ്കുവെച്ചിട്ടുണ്ട്.

നീരജ് ചോപ്ര ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആരാധകര്‍ ആശംസകളുമായി രംഗത്തെത്തി. നിങ്ങള്‍ ഇനിയും ഉയരങ്ങളിലെത്തട്ടെ, സ്വപ്‌നങ്ങളെല്ലാം ഇനിയും സാക്ഷാത്കരിക്കട്ടെ, അതിന് ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് അതില്‍ പ്രധാനം.

ഹരിയാനയിലെ പാനിപത്തിലെ ഖാന്ദ്ര ഗ്രാമത്തിലെ കര്‍ഷകനാണ് നീരജിന്റെ പിതാവ് സതീഷ് കുമാര്‍. ടോക്യോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് രാജ്യത്തിനായി സ്വര്‍ണ മെഡല്‍ നേടിയത്. ഒളിംപിക്സ് ചരിത്രത്തില്‍ അത്ലറ്റിക്സില്‍ ഇന്‍ഡ്യയുടെ ആദ്യ മെഡലായിരുന്നു ഇത്. 2008-ലെ ബെയ്ജിങ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷമുള്ള ഇന്‍ഡ്യയുടെ ആദ്യ സ്വര്‍ണ നേട്ടവും ഇതായിരുന്നു.

'Small Dream Came True': Neeraj Chopra Takes Parents On Their First Flight, New Delhi, News, Sports, Social Media, Parents, Flight, National

Keywords: 'Small Dream Came True': Neeraj Chopra Takes Parents On Their First Flight, New Delhi, News, Sports, Social Media, Parents, Flight, National.

Post a Comment