Follow KVARTHA on Google news Follow Us!
ad

ലോകം മുഴുവൻ ചാരക്കണ്ണുകളുള്ള ഇസ്രാഈലിനെ നാണം കെടുത്തിയ ജയിൽ ചാട്ടത്തിലെ 'നായകർ' പിടിയിലായതായി പൊലീസ്

Reports that four of six Palestinian prison escapees recaptured #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ജറുസലേം: (www.kvartha.com 11.09.2021) ലോകത്തിന് മുന്നിൽ ഇസ്രാഈലിന് ഏറ്റവും കൂടുതൽ നാണക്കേട് സമ്മാനിച്ച ദിവസങ്ങളായിരുന്നു കടന്നുപോയത്. ലോകം മുഴുവൻ ചാരക്കണ്ണുകളുള്ള ഇസ്രാഈലിന് പക്ഷെ സ്വന്തം രാജ്യത്തെ അതിസുരക്ഷയുള്ള ജയിലിൽ നിന്ന് ആറ് ഫലസ്തീൻ തടവുകാർ അതിസാഹസികമായി രക്ഷപ്പെട്ടത് തെല്ലൊന്നുമല്ല ക്ഷീണം ഉണ്ടാക്കിയത്. ഉദ്യോഗസ്ഥരുടെ 'മണ്ടത്തരങ്ങൾ' എന്നാണ് ഇസ്‌റാഈൽ  മാധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചത്. 

Reports that four of six Palestinian prison escapees recaptured

ഒടുവിൽ അവർക്ക് ഏറ്റവും ആശ്വാസം പകരുന്ന വാർത്തകളാണ് ഇസ്‌റാഈൽ പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. തടവ് ചാടിയവരിൽ നാല് പേർ പിടിയിലായതായി പൊലീസ് അറിയിച്ചു. രണ്ടുപേരെ ശനിയാഴ്ച പുലർചെ ഒരു കാർ പാർകിൽ നിന്നും ബാക്കിയുള്ള രണ്ടുപേരെ നസ്രത് നഗരത്തിന് സമീപത്ത് നിന്നും പിടികൂടിയതായാണ് പൊലീസ് പറയുന്നത്.

വടക്കൻ ഇസ്രാഈലിലെ ഗിൽബോവ ജയിലിൽ നിന്ന് തുരങ്കമുണ്ടാക്കിയാണ് തടവുകാർ രക്ഷപ്പെട്ടത്. അതീവ സുരക്ഷയോടു കൂടി ഈ വിഭാഗം നിർമിക്കുന്നതിന് വൻ തുകയാണ് ഇസ്രാഈൽ ചെലവഴിച്ചത്. ഭീകരരെ അടയ്ക്കുന്നതിനു മാത്രമായി പ്രത്യേകം നിർമിച്ചതാണിത്. സ്പൂൺ ആണ് തുരങ്കം നിർമിക്കുന്നതിന് പ്രതികൾ  ഉപയോഗിച്ചതെന്നാണ് പറയുന്നത്. തടവുകാർ ജയിലിനു പുറത്തെത്താൻ ഉപയോഗിച്ച തുരങ്കത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

രക്ഷപ്പെട്ടവരിൽ പലസ്തീനിലെ ഫതഹ് പാർടിയുടെ സൈനിക വിഭാഗം കമാൻഡർ സകരിയ സുബൈദിയുൾപെടെ ഉള്ളവരാണ് ഉണ്ടായിരുന്നത്. നിരവധി ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് സംശയിച്ച് 2019 ലാണ് ഇസ്രാഈൽ സേന സകരിയയെ പിടികൂടിയത്. നാല് പേർ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു.

മാസങ്ങളോളം പരിശ്രമിച്ചാണ് തടവുകാർ തടവ് ചാടിയതെന്നാണ് സംശയിക്കുന്നത്. അവരുടെ സെലിന്റെ തറയിൽ ദ്വാരം കുഴിച്ചതായി കരുതപ്പെടുന്നു. നിരവധി സുരക്ഷാ വീഴ്ചകളാണ് ഇസ്രാഈൽ മാധ്യമങ്ങൾ ജയിൽ ചട്ടത്തിൽ ചൂണ്ടിക്കാട്ടുന്നത്. ജയിലിന്റെ രൂപരേഖ അതിന്റെ നിർമാണത്തിൽ ഉൾപെട്ട ആർക്കിടെക്റ്റുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പറയുന്നു. ടണൽ എക്സിറ്റിന് തൊട്ടടുത്തുള്ള വാച് ടവറിൽ നിലയുറപ്പിച്ച ഗാർഡ്, പ്രതികൾ രക്ഷപ്പെടുന്ന സമയത്ത് ഉറങ്ങുകയായിരുന്നുവെന്നും റിപോർടുകൾ  ഉണ്ടായിരുന്നു. ഇവരെ പിടിക്കാനായി ഹെലികോപ്ടറും ഡ്രോണുകളും ഉപയോഗിച്ചു തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് നാല് പേർ പിടിയിലായത്.

Keywords: World, News, Israel, Police, Investigation-report, Jail, Media, Escaped, Video, Arrested, Reports that four of six Palestinian prison escapees recaptured.
< !- START disable copy paste -->

Post a Comment