Follow KVARTHA on Google news Follow Us!
ad
Posts

നവ്ജോത് സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗത്തിനും തയ്യാർ: ക്യാപ്റ്റൻ അമരിന്ദർ സിംഗ്

അമൃത്സർ: (www.kvartha.com 22.09.2021) നവ്ജോത് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് ഏത് വിധേനയും തടയുമെന്ന് മുൻ  മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അപകടകാരിയായ സിദ്ദുവിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ എന്ത് ത്യാഗത്തിനും താൻ തയ്യാറാണെന്നും സിംഗ്.


2022 നിയമസഭ തിരഞ്ഞെടുപ്പിൽ സിദ്ദു മുഖ്യമന്ത്രി സ്ഥാനാർഥിയായി മൽസരിച്ചാൽ അദ്ദേഹത്തിനെതിരെ പ്രബലനായ സ്ഥാനാർഥിയെ മൽസരിപ്പിക്കുമെന്നും അമരീന്ദർ പറഞ്ഞു. മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമരീന്ദർ സിദ്ദുവിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചത്. 

ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുമ്പോൾ മാത്രമേ താൻ രാഷ്ട്രീയം അവസാനിപ്പിക്കൂവെന്നും അമരീന്ദർ പറഞ്ഞു. വിജയത്തിന് ശേഷം അവസാനിപ്പിക്കാനാണ് എൻ്റെ ആഗ്രഹം. അല്ലാതെ തോറ്റ് പിന്മാറാനല്ല. സോണിയ ഗാന്ധി ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ മുഖ്യമന്ത്രി പദം ഒഴിയുമായിരുന്നു. എന്നെ വിശ്വാസത്തിലെടുക്കാതെ വളരെ രഹസ്യമായായിരുന്നു പാർടിയുടെ നീക്കം. ഗോവയിലും മറ്റും സംഭവിച്ചതുപോലെ എം എൽ എമാരെ ഉപയോഗിച്ച് ഒരു പോരാട്ടത്തിന് ഞാനിറങ്ങില്ല. ഞാൻ ആളുകളുടെ ശ്രദ്ധയാകർഷിക്കാനുള്ള ഗിമ്മിക്കുകൾ കാണിക്കാറില്ല. എൻ്റെ വഴികളെ കുറിച്ച് ഗാന്ധി കുടുംബത്തിനറിയാം. പ്രിയങ്കയും രാഹുലും എനിക്ക് എൻ്റെ മക്കളെ പോലെയാണ്. ഇത് ഇങ്ങനെയല്ല അവസാനിക്കേണ്ടിയിരുന്നത്. എനിക്ക് സങ്കടമുണ്ടെന്നും അമരീന്ദർ കൂട്ടിചേർത്തു. 

SUMMARY: He said he had even told Sonia he was ready to hang his boots and allow someone else to take over as CM after leading the Congress to another sweeping win in Punjab.

Post a Comment