Follow KVARTHA on Google news Follow Us!
ad

മാസ്‌ക് ധരിക്കുന്നതിൽ ഇളവുകൾ നൽകി ഖത്വർ; ഒക്ടോബര്‍ മൂന്ന് മുതൽ പ്രാബല്യത്തില്‍

Qatar offers mask concessions; Effective October 3, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദോഹ: (www.kvartha.com 30.09.2021) കോവിഡ് വ്യാപനം കാര്യമായി കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പെടെയുള്ള കാര്യങ്ങളിൽ ഇളവുകള്‍ നൽകി ഖത്വർ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് പുതിയ ഇളവുകള്‍ സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്. രാജ്യത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് സുപ്രീം കമിറ്റി നല്‍കിയ റിപോർട് ക്യാബിനറ്റ് പരിശോധിച്ചു. പുതിയ തീരുമാനങ്ങള്‍ ഒക്ടോബര്‍ മൂന്ന് മുതൽ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു.

News, World, India, Qatar, Doha, COVID-19, Mask, Prime Minister, Market, Programme, Masjid, School, University, Mobile Phone, Qatar offers mask concessions; Effective October 3

അതേസമയം കുറേ നിബന്ധനകളോടുകൂടിയാണ് ഇളവുകൾ നൽകുന്നത്. കെട്ടിടങ്ങള്‍ പോലെ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ എല്ലാവരും തുടര്‍ന്നും മാസ്‍ക് ധരിക്കണം. എന്നാല്‍ തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി ഇളവുണ്ടാകും. മാര്‍കെറ്റുകളിലും മറ്റും സംഘടിപ്പിക്കുന്ന പൊതു പരിപാടികള്‍‍, എക്സിബിഷനുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവിടങ്ങില്‍ തുടര്‍ന്നും മാസ്‍ക് നിര്‍ബന്ധമാണ്.

കൂടാതെ പള്ളികള്‍, സ്‍കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളുടെ പരിസരങ്ങളിലും മാസ്‍ക് ധരിച്ചിരിക്കണം. എന്ത് കാര്യത്തിന് വേണ്ടിയായാലും വീടുകളിൽ നിന്ന് പുറത്ത് പോകുമ്പോൾ മൊബൈൽ ഫോണുകളിൽ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം.

Keywords: News, World, India, Qatar, Doha, COVID-19, Mask, Prime Minister, Market, Programme, Masjid, School, University, Mobile Phone, Qatar offers mask concessions; Effective October 3
< !- START disable co


Post a Comment