ഛണ്ഡീഗഡ്: (www.kvartha.com 18.09.2021) കോണ്‍ഗ്രസ് ഹൈകമാൻഡ് ആവശ്യപ്പെട്ടത് പ്രകാരം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചേക്കുമെന്ന് റിപോർട്. വൈകീട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതൃത്വം അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്നുള്ള റിപോർടുകൾ ശക്തമാകുന്നത്.
മൂന്നാം തവണയാണ് താന്‍ പാര്‍ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ അറിയിച്ചതായാണ് വിവരം. ഹൈകമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായും റിപോർടുകളുണ്ട് .
അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എം എല്‍ എമാര്‍ കഴിഞ്ഞ ദിവസം ഹൈകമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പെടുന്നു. പഞ്ചാബ് പി സി സി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.
Keywords: Congress, Rahul Gandhi, Sonia Gandhi, Panjab, CM, Resignation, Party, Political party, Punjab Congress crisis: Capt Amarinder asked to resign, he threatens to quit party < !- START disable copy paste -->
Posts
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചേക്കുമെന്ന് റിപോർട്
Punjab Congress crisis: Capt Amarinder asked to resign, he threatens to quit party
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍