'വിമാനം നിലത്തിറങ്ങിയ ഉടൻ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങി ചിറകിലൂടെ നടന്ന് ചാടിയിറങ്ങി'; യാത്രക്കാരൻ അറസ്റ്റിൽ

വാഷിംഗ്ടൺ: (www.kvartha.com 30.09.2021) വിമാനം ലാൻഡ് ചെയ്ത ഉടനെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തിറങ്ങി ചിറകിലൂടെ നടന്ന് ചാടിയിറങ്ങിയ യാത്രക്കാരൻ അറസ്റ്റിൽ. അമേരികയിലെ മിയാമി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഇയാളെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ യാത്രക്കാരന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

അമേരികന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് -920 ലായിരുന്നു സംഭവം. കൊളംബിയയിലെ മയക്കുമരുന്ന് മാഫിയയുടെ ആസ്ഥാനങ്ങളിലൊന്നായ കാലിയില്‍നിന്ന് വന്നതായിരുന്നു വിമാനം. വിമാനം നിലത്തിറങ്ങിയ ഉടനെ ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തള്ളിത്തുറന്ന് താഴേക്കിറങ്ങുകയായിരുന്നു. ഇറങ്ങിയ പിന്നാലെ, അയാള്‍ ചിറകിലൂടെ നടന്ന് താഴേക്ക് ചാടിയിറങ്ങി അടുത്ത നിമിഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വളഞ്ഞ് പിടികൂടിയതായി സിബിഎസ് 4 മിയാമി ചാനല്‍ റിപോര്‍ട് ചെയ്തു.

News, Washington, America, World, Flight, Arrest, Arrested, Police, Case, American Airlines passenger,

അമേരികന്‍ എയര്‍ലൈന്‍സും ഈ വിവരം സ്ഥിരീകരിച്ചു. വിമാനത്തിന്റെ ചിറകിലൂടെ നടന്നുവന്ന യാത്രക്കാരനെ അതിവേഗം പിടികൂടിയതായി വിമാനക്കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അടിയന്തിര ഇടപെടല്‍ നടത്തിയ തങ്ങളുടെ ജീവനക്കാരെയും പൊലീസിനെയും കമ്പനി അഭിനന്ദിച്ചു.

Keywords: News, Washington, America, World, Flight, Arrest, Arrested, Police, Case, American Airlines passenger, Police say they detained an American Airlines passenger who walked on the wing of a plane after it landed in Miami.
< !- START disable copy paste -->


Post a Comment

Previous Post Next Post