Follow KVARTHA on Google news Follow Us!
ad

യുഎഇയുടെ അകത്ത് നിന്നും അബുദബിയിലേക്ക് പ്രവേശിക്കാൻ ഇനി കോവിഡ് നെഗറ്റീവ് പരിശോധന വേണ്ട

No COVID test required to enter Abu Dhabi from September 19 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബുദബി: (www.kvartha.com 18.09.2021) ഞായറാഴ്ച മുതൽ കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് ഇല്ലാതെ യുഎഇയുടെ ഉള്ളിൽ നിന്നും അബുദബിയിലേക്ക് പ്രവേശിക്കാം. നേരത്തെയുണ്ടായിരുന്ന നിയന്ത്രണം അധികൃതർ നീക്കി. അബുദബി എമർജെൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമിറ്റിയാണ് തീരുമാനമെടുത്തത്.

  
COVID-19, Abu Dhabi, News, Certificate, UAE, Top-Headlines, No COVID test required to enter Abu Dhabi from September 19.



എമിറേറ്റിലെ കോവിഡ് അണുബാധ നിരക്ക് 0.2 ശതമാനമായി കുറഞ്ഞതും ചില പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് സംവിധാനം പ്രഖ്യാപിച്ചതിനെ തുടർന്നുമാണ് പുതിയ തീരുമാനമെന്ന് അബുദബി മീഡിയ ഓഫീസ് അറിയിച്ചു.


അതേസമയം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി മുൻകരുതലുകൾ പാലിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും സമിതി അഭ്യർഥിച്ചു.


Keywords: COVID-19, Abu Dhabi, News, Certificate, UAE, Top-Headlines, No COVID test required to enter Abu Dhabi from September 19.
< !- START disable copy paste -->

Post a Comment