Follow KVARTHA on Google news Follow Us!
ad

ദേശീയ വനിതാ ഖോഖൊ താരത്തെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം കാണപ്പെട്ടത് റെയില്‍വേ ട്രാകില്‍; വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയില്‍, മുഖത്ത് സാരമായി മുറിവേറ്റിട്ടുണ്ട്, കഴുത്തില്‍ ഞെരിച്ചതിന്റെ പാടുകളും; പീഡനത്തിനിരയായതായി കുടുംബം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Player,Dead Body,Railway Track,Allegation,Family,Molestation,Complaint,National,News,
ബിജ്‌നോര്‍: (www.kvartha.com 12.09.2021) ഉത്തര്‍പ്രദേശില്‍ ദേശീയ വനിതാ ഖോഖൊ താരത്തെ മരിച്ചനിലയില്‍ കണ്ടെത്തി. ബിജ്‌നോറിലെ പെണ്‍കുട്ടിയുടെ വീടിന് 100 മീറ്റര്‍ അകലെ, റെയില്‍വേ ട്രാകിലാണ് മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കാണപ്പെട്ട മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയ അവസ്ഥയിലായിരുന്നു, മുഖത്ത് സാരമായി മുറിവേറ്റിട്ടുണ്ട്. കഴുത്തില്‍ ഞെരിച്ചതിന്റെ പാടുകളും കണ്ടെത്തി. അതുകൊണ്ടുതന്നെ 24കാരിയായ താരം പീഡനത്തിനിരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു.

National-level kho kho player, 24,  left to die on railway tracks in UP, Player, Dead Body, Railway Track, Allegation, Family, Molestation, Complaint, National, News

ഇതുസംബന്ധിച്ച് കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുപിയെ പ്രതിനിധീകരിച്ച് ദേശീയതല ഖോഖൊ മത്സരങ്ങളില്‍ സജീവസാന്നിധ്യമാണ് മരിച്ച ദളിത് പെണ്‍കുട്ടി. ഒരു സര്‍കാര്‍ സ്‌കൂളില്‍ താല്‍ക്കാലിക കായിക അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു.

എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ ആ ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ സ്‌കൂളില്‍ ജോലിക്കായി അഭിമുഖത്തിനു പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. പിന്നീട് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വിജനമായ പ്രദേശത്ത്, റെയില്‍വേ ലൈനിനു സമീപത്തായി പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഉപയോഗിച്ച സിറിഞ്ചുകളും പ്ലാസ്റ്റിക് സഞ്ചികളും കണ്ടെടുത്തിട്ടുണ്ട്.

സഹോദരി പീഡനത്തിനിരയായിട്ടുണ്ടെന്നും അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. മൃതദേഹം കണ്ടാല്‍ തന്നെ അക്കാര്യം വ്യക്തമാകും. വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടനിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്നും സഹോദരി പറയുന്നു.

Keywords: National-level kho kho player, 24,  left to die on railway tracks in UP, Player, Dead Body, Railway Track, Allegation, Family, Molestation, Complaint, National, News.

Post a Comment