Follow KVARTHA on Google news Follow Us!
ad

ചാമുണ്ഡി ഹിൽസ് പീഡനക്കേസ്: പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതികളെ ജയിലിലടച്ചു; ഇരയുടെ മൊഴിയെടുക്കാനാവാതെ പൊലീസ്

Mysore case: Police remanded accused #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
/ സൂപ്പി വാണിമേൽ


മംഗളുറു: (www.kvartha.com 08.09.2021) മൈസുറു ചാമുണ്ഡി ഹിൽസ് താഴ് വരയിൽ കഴിഞ്ഞ മാസം 24ന് എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ പ്രതികളിൽ നാലുപേരെ മൈസുറു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ബുധനാഴ്ച 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മൈസൂറു സെൻട്രൽ ജയിലിലടച്ചു. പതിനേഴുകാരനായ അഞ്ചാമനെ ജുവനൈൽ ഹോമിലേക്കും അയച്ചു.

 
Mysore case: Police remanded accused



തമിഴ്നാട് ഈറോഡ് സ്വദേശി ഭൂപതി (24), തിരുപ്പൂർ അവിശനാശിയിലെ മുരുഗേശൻ( 25), തൽവാടിയിലെ അരവിന്ദ് (34), തിരുപ്പൂരിലെ ജോസഫ് (36) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളെ കോടതി നേരത്തെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ആ കാലാവധി ചൊവ്വാഴ്ച പൂർത്തിയായി. പീഡനത്തിൽ പങ്കാളിയായതായി കരുതുന്ന ആറാമതൊരാളെ കഴിഞ്ഞ ദിവസം തമിഴ് നാടിൽ പൊലീസ് പിടികൂടിയിരുന്നു. ഏഴാമത് ഒരാളെ ഇന്നലെ രാത്രി തമിഴ്നാടിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഇന്ന് മൈസൂറിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും.

കർണാടകയെ പൊതുവേയും മൈസൂറിനെ പ്രത്യേകമായും ഞെട്ടിച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായ എം ബി എ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രക്ഷിതാക്കൾ എത്തി ഹെലികോപ്റ്ററിൽ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയിരുന്നു. മൊഴി നൽകാവുന്ന അവസ്ഥയിലല്ല ഇര എന്ന് നേരത്തെ പറഞ്ഞ ന്യായം സംഭവം നടന്നതിന്റെ പതിനാറാം ദിവസവും ആവർത്തിക്കുകയാണ് പൊലീസ്.

പ്രതികളുടെ പടങ്ങൾ ഇരക്ക് അയച്ചുകൊടുത്തെന്നും അവർ തിരിച്ചറിഞ്ഞുവെന്നും പൊലീസ് അവകാശപ്പെട്ടു. കെ പി സി സി നിയോഗിച്ച മുൻ എംപി വി എസ് ഉഗ്രപ്പ ചെയർമാനായ വസ്തുതാന്വേഷണ സമിതി ഇരയുടെ മൊഴി രേഖപ്പെടുത്താതെയുള്ള അന്വേഷണം പ്രഹസനമാണെന്ന് നിരീക്ഷിച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 19 നിർദേശങ്ങൾ സമിതി സമർപിച്ചു.

Keywords: Karnataka, Mangalore, News, Police, Custody, Accused, Rape, MBA  Student, Jail, Remanded, Mysore case: Police remanded accused.
< !- START disable copy paste -->

Post a Comment