Follow KVARTHA on Google news Follow Us!
ad

വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും റിട്ട. എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍കയറി ആക്രമിച്ചതായി പരാതി; ഇരുവര്‍ക്കും പരിക്ക്, തടയാന്‍ ചെന്ന സമീപവാസിയായ സ്ത്രീയ്ക്കും പരിക്കേറ്റു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍ Kollam,News,Local News,Crime,Criminal Case,Police,attack,injury,hospital,Treatment,Custody,Kerala,
കൊല്ലം: (www.kvartha.com 14.09.2021) കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും റിട്ട. എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ക്കയറി ആക്രമിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശി ശ്രീകുമാറും അമ്മയുമാണ് ആക്രമിക്കപ്പെട്ടത്. റിട്ട. എസ് ഐ ചവറ സ്വദേശി റഷീദ് ഉള്‍പെടെയുള്ള അഞ്ചംഗസംഘമാണ് ഇവരെ വീട്ടില്‍ കയറി മര്‍ദിച്ചതെന്നാണ് പരാതി. ആക്രമണത്തില്‍ ശ്രീകുമാറിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. മര്‍ദനം തടയാനെത്തിയ സമീപവാസിയായ സ്ത്രീയ്ക്കും പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Mother and son attacked in Kollam, Kollam, News, Local News, Crime, Criminal Case, Police, Attack, Injury, Hospital, Treatment, Custody, Kerala

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കമ്പിവടിയുമായെത്തിയ റഷീദും സംഘവും വീട്ടില്‍ക്കയറി ക്രൂരമായി മര്‍ദിച്ചെന്നാണ് ശ്രീകുമാറിന്റെ പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടിയേറ്റ് ശ്രീകുമാറിന്റെ അമ്മ നിലത്തുവീണ് കിടക്കുന്നതും കമ്പിവടിയുമായി റഷീദ് ആക്രോശിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.

റഷീദിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരെ നേരത്തെ ശ്രീകുമാര്‍ പരാതി നല്‍കിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് ശ്രീകുമാറിന്റെ ആരോപണം. അതേസമയം, ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നതായും ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് അക്രമസംഭവമുണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ ശ്രീകുമാറിന്റെ പരാതിയില്‍ റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍കൊപ്പമുണ്ടായിരുന്ന ബന്ധു ഉള്‍പെടെയുള്ള നാലുപേരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലുള്ള ശ്രീകുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വധശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Mother and son attacked in Kollam, Kollam, News, Local News, Crime, Criminal Case, Police, Attack, Injury, Hospital, Treatment, Custody, Kerala.

Post a Comment