നടുറോഡില്‍ സൈനിക വാഹനം തടഞ്ഞുനിര്‍ത്തി 22കാരി മോഡെല്‍: വീഡിയോ

ഭോപാല്‍: (www.kvartha.com 11.09.2021) നഗരത്തിലെ തിക്കിനും തിരിക്കിനുമിടെ നടുറോഡില്‍ സൈനിക വാഹനം തടഞ്ഞുനിര്‍ത്തി 22കാരിയായ മോഡെലിന്റെ അതിക്രമം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഡെല്‍ഹി സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. 

യുവതി സൈനികവാഹനത്തെ തുടര്‍ചയായി ചവിട്ടുന്നതും ഇതു തടയാന്‍ വന്ന സൈനികനെ തള്ളിമാറ്റുന്നതും വിഡിയോയില്‍ കാണാം. ഇതിനിടെ യുവതിയുടെ കയ്യിലുണ്ടായിരുന്ന പഴ്‌സില്‍ നിന്നു മദ്യകുപ്പി തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. 

News, National, Crime, attack, Woman, Police, Complaint, Army Vehicle, Video, Model, Blocks Army Vehicle: Video

സൈനികന്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും മെഡികല്‍ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതിനാല്‍ എക്‌സൈസ് നിയമപ്രകാരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തന്റെ സുഹൃത്തുക്കളുമായി ഗ്വാളിയാര്‍ സന്ദര്‍ശിക്കാനെത്തിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
Keywords: News, National, Crime, attack, Woman, Police, Complaint, Army Vehicle, Video, Model, Blocks Army Vehicle: Video

Post a Comment

Previous Post Next Post