കൊല്‍ക്കത്ത: (www.kvartha.com 18.09.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ മമതാ ബാനര്‍ജിയാണെന്നും രാഹുല്‍ ഗാന്ധിയല്ലെന്നും പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്ര സര്‍കാരിനും ബി ജെ പി ക്കുമെതിരായ ആക്രമണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പ്രതിപക്ഷനിരയിൽ ഭിന്നത പ്രകടമാകുന്നത്. തൃണമൂല്‍ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ വെള്ളിയാഴ്ച ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വിശകലനവാർത്തയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
തൃണമൂലിന്റെ മുതിര്‍ന്ന നേതാവും ലോക്‌സഭയിലെ കക്ഷിനേതാവുമായ സുധീപ് ബന്ദോപാധ്യായ ഒരു പാര്‍ടി യോഗത്തില്‍ നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ജാഗോ ബംഗ്ലയിലെ ലേഖനം. പ്രതിപക്ഷ സഖ്യത്തിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് പാര്‍ടി. പക്ഷേ, നിരവധി അവസരങ്ങൾ ലഭിച്ചിട്ടും മോദിക്ക് ബദലായി ഉയര്‍ന്നുവരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല. മോദിക്ക് ബദലായി മമതാ ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടി കാമ്പയിൻ നടത്തണമെന്നും ലേഖനത്തില്‍ പറയുന്നു.
എന്നാൽ പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതാണ് പത്രത്തില്‍ വന്നതെന്നും സുധീപ് ബന്ദോപാധ്യായ പറഞ്ഞു. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 15ന് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട് ഹാളില്‍ നടന്ന പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് സുധീപ് ബന്ദോപാധ്യായ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാന്‍ ചില പാര്‍ട്ടികള്‍ വിമുഖത കാണിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിനെ ശരിവെയ്ക്കുന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലേഖനം.
Keywords: Congress, Rahul Gandhi, Party, Political party, Narendra Modi, University, Prime Minister, Opposition leader, Mamata Banerjee, not Rahul Gandhi, face of Opposition against PM Modi.