മോണ്‍സണിന്റെ പക്കല്‍ പ്രശസ്ത ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും

ചേര്‍ത്തല: (www.kvartha.com 30.09.2021) ശ്രീവത്സം ഗ്രൂപുമായുള്ള കേസിനേത്തുടര്‍ന്ന് മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ഇരുപതോളം കാറുകളിൽ പ്രശസ്ത ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും. പോര്‍ഷെ ബോക്‌സ്റ്റര്‍ കാര്‍ ഒരു വര്‍ഷമായി ചേര്‍ത്തല പൊലീസ് സ്‌റ്റേഷന്‍ കോംപൗൻഡിൽ സൂക്ഷിച്ചിരിക്കുകയാണ്. മോണ്‍സണ്‍ മാവുങ്കല്‍ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

   
Mumbai, News, Kareena Kapoor, Police, Bollywood, Car, Kareena Kapoor’s Porsche car among Monson’s collection.മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഈ കാറിന്റെ രജിസ്‌ട്രേഷന്‍ ഇത് വരെ മാറ്റാത്തത് സംബന്ധിച്ചും വാഹനം മോണ്‍സണിന്റെ പക്കല്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും വ്യക്തതയില്ല. 2007ല്‍ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വാഹനം. കരീന കപൂറിന്റെ മുംബൈയിലുള്ള വിലാസത്തിലാണ് കാറിന്റെ രജിസ്‌ട്രേഷനുള്ളത്.

തട്ടിപ്പ് കേസില്‍ പിടിയിലായ മോണ്‍സണ്‍ മാവുങ്കലിന് എത്ര വാഹനങ്ങളുണ്ടെന്ന കാര്യത്തിലും പൊലീസിന് വ്യക്തതയില്ല. വീട്ടിലും ചേര്‍ത്തല പൊലീസ് സ്‌റ്റേഷനിലും കലൂരിലുമടക്കം കിടക്കുന്ന വാഹനങ്ങള്‍ എല്ലാം തന്നെ പല സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഇവയുടെ ഒന്നും കൃത്യമായ രേഖകളില്ലെന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ സ്‌റ്റേഷന്‍ കോംപൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന പോര്‍ഷെ ബോക്‌സ്റ്റര്‍ കാറിന്റെ രജിസ്‌ട്രേഷന്‍ കരീനയുടെ പേരില്‍ നിന്ന് മറ്റാരുടേയും പേരിലേക്ക് മാറ്റിയിട്ടില്ലെന്നതാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

Keywords: Mumbai, News, Kareena Kapoor, Police, Bollywood, Car, Kareena Kapoor’s Porsche car among Monson’s collection. < !- START disable copy paste -->

Post a Comment

Previous Post Next Post