Follow KVARTHA on Google news Follow Us!
ad

ഇത്തവണയും കപ് സ്വന്തമാക്കാൻ പൂർണ സജ്ജമായി മുംബൈ ഇൻഡ്യന്‍സ്

IPL, Mumbai, News, India, World Cup, Twenty-20, Rohit Sharma, UAE, Indian Team, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ദുബൈ : (www.kvarthha.com 17.09.2021) ഇന്ത്യയുടെ ലോകകപ് ടീമിലെ ആറ് താരങ്ങൾ. ദക്ഷിണാഫ്രിക്കന്‍ നായകപദവി ഒഴിഞ്ഞ ശേഷം മികച്ച ഫോമിലുള്ള ക്വിന്റണ്‍ ഡി കോക് കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍ത്തടിച്ച കീറണ്‍ പൊള്ളാര്‍ഡ്. ഇന്ത്യയില്‍ നടന്ന ആദ്യഘട്ടം അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തായിരുന്ന രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇത്തവണയും കപെടുക്കാനുള്ള പൂർണ സന്നാഹവുമായാണ് യു എ ഇ യിലേക്ക് വണ്ടി കയറുന്നത്.

   
IPL, Mumbai, News, India, World Cup, Twenty-20, Rohit Sharma, UAE, Indian Team, IPL 2021: Mumbai Indians Will Be Hard to Beat Once Again.



ഐ പി എല്ലില്‍ എല്ലാകാലത്തും പതിയെ താളം കണ്ടെത്തുന്ന ടീമാണ് മുംബൈ ഇൻഡ്യന്‍സ്. ഇത്തവണയും കാര്യങ്ങള്‍ക്ക് മാറ്റമില്ലായിരുന്നു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് എട്ട് പോയിന്റാണുള്ളത്. ടീമില്‍ അഴിച്ചുപണി വേണ്ടെന്നതും ഹാര്‍ദിക് പണ്ഡ്യ പന്തെടുക്കാന്‍ സാധ്യതയേറിയെന്നതും അനുകൂലഘടകങ്ങള്‍.

നാലാമത്തെ വിദേശതാരം ആരാകും എന്നതൊഴിച്ചാല്‍ ടീം തെരഞ്ഞെടുപ്പില്‍ കാര്യമായ തലവേദനകള്‍ ഇല്ല. അങ്ങനെ ആറാം കപ് ഉയർത്താൻ ഒരുങ്ങി നിൽക്കുകയാണ് നിലവിലെ ചാമ്പ്യന്മാർ.

Keywords: IPL, Mumbai, News, India, World Cup, Twenty-20, Rohit Sharma, UAE, Indian Team, IPL 2021: Mumbai Indians Will Be Hard to Beat Once Again.
< !- START disable copy paste -->

Post a Comment