അവസാന നിമിഷത്തിലെ തീരുമാനം ദുബൈ പ്രവാസിയെ കോടീശ്വരനാക്കി; മഹ്സൂസ്‌ നറുക്കെടുപ്പിൽ വൻതുക നേടി ഇൻഡ്യക്കാരൻ

ദുബൈ: (www.kvartha.com 30.09.2021) അവസാന നിമിഷത്തിലെ തീരുമാനം ദുബൈ പ്രവാസിയെ കോടീശ്വരനാക്കി. ജിസിസിയിലെ ഏക പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്റെ 44–ാം ആഴ്ചയിലെ നറുക്കെടുപ്പിലാണ് ഹൈദരാബാദ് സ്വദേശിയായ മിർ 10 ലക്ഷം ദിര്‍ഹം (ഏകദേശം രണ്ട് കോടി രൂപ) സ്വന്തമാക്കിയത്. ആറിൽ അഞ്ചു നമ്പറുകളും കൃത്യമായി വന്നാണ് മിർ ഈ വർഷത്തെ 15-ാമത്തെ മില്യണയറായത്.
 
Indian expats win Dh1 million in Mahzooz draw

നറുക്കെടുപ്പിന്റെ അഞ്ച് മണിക്കൂർ മുമ്പ് മാത്രമാണ് മിർ പങ്കെടുത്തത്. 'എന്റെ ഭാര്യ രണ്ടാഴ്ച മുമ്പ് 1,000 ദിർഹം നേടിയിരുന്നു. അതിനാൽ, എനിക്കും ജയിക്കാമെന്ന് ഞാൻ കരുതി. എന്നാൽ ഒരിക്കലും ഒരു മില്യൺ ദിർഹം സ്വന്തമാക്കുമെന്ന് കരുതിയിരുന്നില്ല' - മിർ പറയുന്നു.

'ജോലിത്തിരക്ക് മൂലം ഫലങ്ങൾ പരിശോധിക്കാൻ സാധിച്ചിരുന്നില്ല. അടുത്ത ദിവസം ജോലിയിൽ ആയിരുന്നപ്പോൾ എനിക്ക് ഒരു കോൾ ലഭിച്ചു, ഞാൻ ഒരു മില്യൺ ദിർഹം നേടിയിട്ടുണ്ടെന്ന് അറിയിച്ചു. ഏതോ റേഡിയോ സ്റ്റേഷന്റെ തമാശയാണെന്ന് കരുതി. കോൾ യാഥാർഥ്യമാണെന്ന് മനസിലാക്കിയപ്പോൾ ഒരു വാക്കുപോലും പറയാൻ കഴിഞ്ഞില്ല' - മിർ കൂട്ടിച്ചേർത്തു.

സമ്മാനത്തുകയുടെ ഒരു ഭാഗം ഇൻഡ്യയിലെ പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് മിർ പറഞ്ഞു. 12 വർഷം മുമ്പ് ഹൈദരാബാദിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടാനാണ് മിർ ദുബൈയിലെത്തിയത്. മികച്ച ജോലി ലഭിച്ചതോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ വീണ്ടും പഠനം തുടരാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. തന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാൻ ഇപ്പോൾ ആവശ്യത്തിലധികം പണമുണ്ടെന്ന് മിർ പറഞ്ഞു.

‘മഹ്‌സൂസ്’ എന്നാൽ അറബിയിൽ ‘ഭാഗ്യം’ എന്നാണ് അർഥം. ആഴ്ച തോറും ലക്ഷക്കണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങളാണ് മഹ്സൂസ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുന്നത്. മഹ്സൂസിന്റെ www(dot)mahzooz(dot)ae എന്ന വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്തുകൊണ്ട് പങ്കെടുക്കാം.

Keywords: Dubai, News, Gulf, Malayalees, Winner, Lottery, Top-Headlines, Indian expats win Dh1 million in Mahzooz draw.
< !- START disable copy paste -->

Post a Comment

Previous Post Next Post