കുവൈറ്റ്: (www.kvartha.com 15.09.2021) ഡോക്ടറുടെ കുറിപ്പില്ലാതെ നിരോധിച്ച ഗുളികകള്‍ വില്‍പന ചെയ്തെന്ന കേസില്‍ കുവൈറ്റില്‍ ഫാര്‍മസിസ്റ്റ് പിടിയില്‍. ഈജിപ്ത് സ്വദേശിയായ ഫാര്‍മസിസ്റ്റാണ് അറസ്റ്റിലായത്. പ്രതി കാലങ്ങളായി നിരോധിത മരുന്നുകള്‍ വില്‍പന നടത്തുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു.
4000 കുവൈറ്റ് ദിനാര്‍ വിലയുള്ള 100 പെട്ടി മരുന്നുകള്‍ വില്‍പന നടത്തുന്നതിനിടെ ഇയാളെ തെളിവുകളോടു കൂടി കുവൈറ്റ് പൊലീസ് പിടികൂടുകയായിരുന്നു. പല വിഭാഗത്തിലുള്ള മൂന്നു ലക്ഷം ഗുളികകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതിന് ശേഷം തുടര്‍ന്ന് നിയമനടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു
Keywords: News, Kuwait, Doctor, Arrested, Sales, Police, Incident of sale of banned pills without a doctor's prescription; Pharmacist arrested in Kuwait