Follow KVARTHA on Google news Follow Us!
ad

ഗ്യാസ് സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ച് അപകടം; 2 കടകള്‍ കത്തിനശിച്ചു, ഒരാള്‍ക്ക് പരിക്ക്

ഗ്യാസ് സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ച് അപകടം Kollam, News, Kerala, Injured, Shop, Medical College, Hospital
കൊല്ലം: (www.kvartha.com 26.09.2021) ഗ്യാസ് സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ച് അപകടം. രണ്ട് കടകള്‍ കത്തി നശിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ മുസ്ലിം സ്ട്രീറ്റ് മേല്‍പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ഞായറാഴ്ച പുലര്‍ചെ അഞ്ച് മണിക്കായിരുന്നു സംഭവം. 

അപകടത്തില്‍ ചായക്കടയുടമ മുസ്ലിംസ്ട്രീറ്റ് ശാസ്താംമുകള്‍ വീട്ടില്‍ ഇസ്മാഇനാണ് (58) പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡികല്‍ കോളജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയ്ക്ക് സമീപമുള്ള രാജീവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്‌ഹോള്‍സ്റ്ററി കടയും ഭാഗികമായി കത്തി നശിച്ചു.

Kollam, News, Kerala, Injured, Shop, Medical College, Hospital, Gas cylinder explodes; 2 shops burnt down

നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയും കൊട്ടാരക്കരയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീ അണയ്ക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊട്ടാരക്കര പൊലീസും സ്ഥലത്തെത്തി. 

Keywords: Kollam, News, Kerala, Injured, Shop, Medical College, Hospital, Gas cylinder explodes; 2 shops burnt down

Post a Comment