വീട്ടിൽ അജ്ഞാത ശബ്ദം; കാരണം കണ്ടെത്തി വിദഗ്ദ സംഘം

കോഴിക്കോട്: (www.kvartha.com 30.09.2021) പോലൂർ തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലെ അജ്ഞാത ശബ്ദത്തിന്റെ കാരണം ഭൂമിക്കടിയിലെ മർദ വ്യത്യാസത്തിലുണ്ടാകുന്ന വ്യതിയാനമാകാമെന്ന് പ്രാഥമിക നിഗമനം. ശബ്ദം ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്താനായി വിദഗ്ദ സംഘം വീടും സ്ഥലവും പരിശോധിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിൽനിന്ന് വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ജി ശങ്കറിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ മുതൽ പരിശോധന നടന്നത്.

Experts say anonymous noise in Kozhikode house could be a variation of underground-pressure

ശബ്ദത്തിന് കാരണം സോയില്‍ പൈപിംഗ് അല്ലെന്നും, ഭൂമിക്കടിയിലെ മ‍ർദമാകാം കാരണമെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജി ശങ്കർ പറഞ്ഞു. സമീപത്തെ വീട്ടിലെ കിണറുകൾ, ചുമരിലെ വിള്ളലുകൾ തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചു. സംസ്ഥാന എമര്‍ജന്‍സി ഓപറേഷൻസ് സെന്ററിലെ ഹസാര്‍ഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി എസ് പ്രദീപ്, ജിയോളജിസ്റ്റ് എസ് ആർ അജിന്‍ എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍. റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി റവന്യൂ മന്ത്രി കെ രാജന് റിപോർട് സമര്‍പിക്കും. സ്ഥലത്ത് ജിയോ ഫിസികല്‍ സർവേ നടത്താനും സംഘം ആലോചിക്കുന്നുണ്ട്.

മൂന്നാഴ്ച മുൻപാണ് വീട്ടിൽനിന്ന് ശബ്ദം കേൾക്കാൻ തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പകൽ സമയത്തും വീട്ടിൽ നിന്നും അജ്ഞാത ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് നിര്‍മിച്ച വീടിന് ആറുമാസം മുമ്പാണ് മേല്‍നില പണിതത്. രണ്ടാം നില നിര്‍മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി. ഇത് പ്രേത ബാധയാണെന്നുള്ള അഭ്യൂഹങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ പടർന്നത്. എന്നാൽ അത്തരം അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് വിദഗ്ദ സംഘം പ്രാഥമിക റിപോർട് പുറത്തുവിട്ടത്.

മുഴക്കത്തെ തുടർന്ന് വീട്ടില്‍ നിന്നും ഉടമ ബിജുവും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാത്രികാലങ്ങളിലാണ് ശബ്ദം കൂടുതല്‍ കേൾക്കുന്നതെന്നും ഓരോ ദിവസവും ശബ്ദത്തിന്‍റെ തീവ്രത കൂടിവരികയാണെന്നും പ്രദേശവാസികൾ പറയുന്നു. അസിസ്റ്റന്‍റ് കലക്ടറടക്കമുള്ളവർ സ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം വിദഗ്ധസംഘം കലക്ടർക്ക് റിപോർട് സമർപിക്കും. ഈ റിപോർടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

Keywords: Kerala, News, Kozhikode, House, Top-Headlines, Strange, Sound, Experts, Collector, Experts say anonymous noise in Kozhikode house could be a variation of underground-pressure.
< !- START disable copy paste -->

Post a Comment

Previous Post Next Post