Follow KVARTHA on Google news Follow Us!
ad

ദിൽനയുടെ അഴക് മുടിയിലല്ല, മനസിൽ

Dilna's beauty is not in her hair, but in her mind#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ 

മംഗളുരു: (www.kvartha.com 24.09.2021) 11 കാരി ദിൽനയുടെ മലയാളി മനസഴകാണിപ്പോൾ മംഗളുരുവിന്റെ വർത്തമാനം. ജോലി കഴിഞ്ഞ് രാത്രി എത്തുന്ന മാധ്യമപ്രവർത്തകനായ അച്ഛൻ രാജേഷ് കുമാർ കാങ്കോലിനെ കാത്തിരിക്കുന്നത് മൊട്ടത്തലച്ചിയുടെ പുഞ്ചിരി. അമ്മ മംഗളുരു യേനപ്പൊയ ബിരുദ കോളജ് അധ്യാപിക കെ എം ജമുന അരുമയോടെ ചീകിയൊതുക്കുമായിരുന്ന അഴകാർന്ന മുടിയാണ് വടിച്ചു കളഞ്ഞത്.

Dilna's beauty is not in her hair, but in her mind

തീവണ്ടി യാത്രകളിൽ മുടിയില്ലാത്തവരെ കണ്ട് അതിന്റെ കാരണം മാതാപിതാക്കളോട് ചോദിച്ചറിയുകയായിരുന്നു കൊച്ചു ദിൽന. മാതാപിതാക്കൾ അതിനുള്ള ഉത്തരം പറഞ്ഞപ്പോൾ അർബുദം ബാധിച്ചവർ മുടിയില്ലാത്തതിൽ അനുഭവിക്കുന്ന നോവായി പിന്നെ ആ കുരുന്നു മനസിൽ.

വിഗാണ് പരിഹാരം എന്ന അറിവിൽ അതിനായി ദിൽന മുടി വളർത്താൻ തീരുമാനിച്ചു. പിന്നീട് വളർത്തിയ മുടി മംഗളൂറുവിൽ മുറിപ്പിച്ച് പാക് ചെയ്ത് തൃശൂരിലെ മിറാക്ൾ ചാരിറ്റബിൾ അസോസിയേഷന്റെ ഹെയർബാങ്കിൽ വിഗ് നിർമാണത്തിനായി അയച്ചു.

പയ്യന്നൂരിനടുത്ത കാങ്കോൽ സ്വദേശികളായ മലയാളി കുടുംബം മംഗളുരു എക്കൂറിലാണ് താമസം. എക്കൂർ കേന്ദ്രീയ വിദ്യാലയത്തിൽ ആറാം തരം വിദ്യാർഥിയാണ് ദിൽന. മുടി നൽകാൻ മകൾ സ്വയം തീരുമാനിച്ചതാണെന്ന് രാജേഷ് കുമാർ പറഞ്ഞു. മുടി വളർന്നു വലുതായാൽ ഇനിയും നൽകുമെന്ന് ദിൽനയും.

Keywords: Karnataka, News, Mangalore, Top-Headlines, Cancer, Student, Dilna, Hair Donation, Dilna's beauty is not in her hair, but in her mind.
< !- START disable copy paste -->

Post a Comment