Follow KVARTHA on Google news Follow Us!
ad

കർണാടകയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സർകാർ തകർത്തു; തഹസിൽദാറെ പഴിചാരി പാർടി മുഖം രക്ഷിക്കാനൊരുങ്ങി ബിജെപി

Demolition of Hindu Temple in Mysuru raises controversy #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
/ സൂപ്പി വാണിമേൽ


മംഗളുറു: (www.kvartha.com 17.09.2021) മൈസുറു ജില്ലയിലെ നൂറോളം ക്ഷേത്രങ്ങൾ തകർക്കാൻ ആരംഭിച്ച നടപടികളുടെ ഭാഗമായി ഹുച്ചഗനി ഗ്രാമത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാദേവമ്മ ക്ഷേത്രം അധികൃതർ തകർത്തു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുറ്റം നഞ്ചൻഗുഡ് തഹസിൽദാറുടെ പേരിൽ ചാർത്തി മൈസുറു എം പിയും ബിജെപി നേതാവുമായ പ്രതാപ് സിംഹയും പാർടി മുഖ്യ വക്താവ് ഗണേശ് കാർണിക്കും രംഗത്ത് വന്നു. ഈ വിഷയത്തിൽ നേരത്തെ സർകാറിനെ വിമർശിച്ച സിംഹ വെള്ളിയാഴ്ച നടത്തിയ രണ്ടാമത്തെ വാർത്താസമ്മേളനത്തിലാണ് തഹസിൽദാർ സുപ്രീം കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് ക്ഷേത്രം പൊളിച്ചു എന്ന ആരോപണം ഉന്നയിച്ചത്.

 
Demolition of Hindu Temple in Mysuru raises controversy



സുപ്രീം കോടതി വിധി 2009ന് ശേഷം പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ആരാധനാലയങ്ങൾക്ക് മാത്രം ബാധകമാവുന്നതാണെന്ന് എം പി പറഞ്ഞു. ഡെപ്യൂടി കമീഷനർക്ക് ജില്ലയിലെ മുഴുവൻ കാര്യങ്ങൾ വിശദമായി അറിയാൻ കഴിഞ്ഞെന്നുവരില്ല. താലൂക് അധികാരിയാണ് കുഴപ്പക്കാരനെന്ന് സിംഹ ആരോപിച്ചു.


ക്ഷേത്രം തകർത്ത സംഭവം സംബന്ധിച്ച് താൻ ചീഫ് സെക്രടറിക്ക് കത്തയച്ചുവെന്ന് ബിജെപി കർണാടക മുഖ്യ വക്താവ് മുൻ എംഎൽസി ഗണേഷ് കാർണിക് മംഗളൂറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രിയാണ് മഹാദേവമ്മ ക്ഷേത്രം തകർത്തത്. 2009ന് ശേഷമുള്ള നിർമിതികൾക്ക് ബാധകമായ സുപ്രീം കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് 700 വർഷം പഴക്കമുള്ള ക്ഷേത്രമാണ് തകർത്തുകളഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

Keywords: Karnataka, News, Top-Headlines, BJP, Mangalore,Temple, Government, Supreme Court of India,MP, Demolition of Hindu Temple in Mysuru raises controversy
< !- START disable copy paste -->

Post a Comment