Follow KVARTHA on Google news Follow Us!
ad

നടന്‍ റിസബാവയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെയും വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Actor,Congress,Leader,Dead,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com 13.09.2021) നടന്‍ റിസബാവയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെയും വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരനാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

CM extends condolences on death of actor Riza bawa and senior Congress leader Oscar Fernandes, Thiruvananthapuram, News, Actor, Congress, Leader, Dead, Chief Minister, Pinarayi vijayan, Kerala

ടെലിവിഷന്‍ പാരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ചേരുന്നു എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരളവുമായി എക്കാലത്തും അടുപ്പം കാത്തു സൂക്ഷിച്ച ദേശീയ നേതാക്കളിലൊരാളായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Keywords: CM extends condolences on death of actor Riza bawa and senior Congress leader Oscar Fernandes, Thiruvananthapuram, News, Actor, Congress, Leader, Dead, Chief Minister, Pinarayi vijayan, Kerala. 

Post a Comment