Follow KVARTHA on Google news Follow Us!
ad

സിവില്‍ സെര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; റാങ്ക് പട്ടികയില്‍ മലയാളിത്തിളക്കം ഏറെ; അഭിനന്ദിച്ച് മുഖ്യമന്ത്രി

Civil Service Exam Results Announced, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 24.09.2021) സിവില്‍ സെര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ശുഭം കുമാറിനാണ് ഒന്നാംറാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയിന്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടി.

അതേസമയം ഇത്തവണ റാങ്ക് പട്ടികയില്‍ മലയാളികളുടെ സ്ഥാനവും ഒട്ടും പുറകിലല്ല. തൃശൂര്‍ സ്വദേശിനി കെ മീര ആറാം റാങ്കും, കോഴിക്കോട് വടകര സ്വദേശി മിഥുന്‍ പ്രേംരാജ് 12 ആം റാങ്കും നേടി. ഡോക്ടറായ പ്രേംരാജ് ജിയോഗ്രഫിയാണ് ഇഷ്ടവിഷയമായി തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് സിവില്‍ സെര്‍വീസ് അകാദമിയിലായിരുന്നു പരിശീലനം.

ആറാം റാങ്കുകാരിയായ തൃശൂര്‍ കോലഴി സ്വദേശിനി കെ മീര മെകാനികല്‍ എൻജിനീയറിംഗ് ബിരുദധാരിയാണ്.

മലയാളികളായ കരിഷ്മ നായര്‍ 14ാം റാങ്ക് സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന്‍ 57, അപര്‍ണ എം ബി 62, പ്രസന്നകുമാര്‍ 100, ആര്യ ആര്‍ നായര്‍ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്‍ജുന്‍ കെ 257, അലക്‌സ് എബ്രഹാം 299 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.

News, Thiruvananthapuram, Examination, Ranking, Rank, Result, Publish, Chief Minister, Pinarayi vijayan, Civil Service, Civil Service Exam Results,

761 ഉദ്യോഗാര്‍ഥികളാണ് നിയമനത്തിന് യോഗ്യത നേടിയത്. ഇതില്‍ ജനറല്‍ കാറ്റഗറിയില്‍ നിന്ന് 263 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 229 പേരും എസ് സി വിഭാഗത്തില്‍ നിന്ന് 122 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 61 പേരുമാണ് യോഗ്യത നേടിയത്.

അതേസമയം സിവില്‍ സെര്‍വീസ് വിജയികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മികച്ച നേട്ടമാണ് കേരളത്തിൽ നിന്നുള്ള മത്സരാർഥികൾ കരസ്ഥമാക്കിയത്. ആദ്യ നൂറു റാങ്കുകളിൽ പത്തിലേറെ മലയാളികൾ ഉണ്ടെന്നത് അതീവ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

കെ മീര (6-ാം റാങ്ക്), മിഥുന്‍ പ്രേംരാജ് (12-ാം റാങ്ക്), കരീഷ്മ നായർ (14-ാം റാങ്ക്), അപര്‍ണ രമേഷ് (35-ാം റാങ്ക്) എന്നിവർ മികച്ച പ്രകടനത്തിലൂടെ നാടിന് അഭിമാനമായി. കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന റാങ്ക് നേടിയ കെ മീരയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പരീക്ഷയിൽ വിജയം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നാടിൻ്റെ നന്മയ്ക്കായി ആത്മാർഥമായി സേവനം ചെയ്യാൻ ഏവർക്കും കഴിയട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: News, Thiruvananthapuram, Examination, Ranking, Rank, Result, Publish, Chief Minister, Pinarayi vijayan, Civil Service, Civil Service Exam Results, Civil Service Exam Results Announced.
< !- START disable copy paste -->


Post a Comment