കണ്ണൂർ: (www.kvartha.com 14.09.2021) ബി ജെ പി പ്രവർത്തനെ വെട്ടേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി മേലൂരിലെ ധനരാജനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ധനരാജനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
സി പി എമാണ് ആക്രമണത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി ധനരാജൻ സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു സംഭവം. കൈമുട്ടിനും നെഞ്ചിനുമാണ് വെട്ടേറ്റതെന്നാണ് വിവരം.
Keywords: News, Top-Headlines, BJP, CPI(M), Kannur, High Court of Kerala, Thalassery, BJP activist hacked in-Thalassery.