Follow KVARTHA on Google news Follow Us!
ad

കാശ്‌മീർ യാത്രകളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് നടി നിമിഷ സജയൻ

Actress Nimisha Sajayan shares pictures of her travels in Kashmir on social media, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ശ്രീനഗർ: (www.kvartha.com 24.09.2021) നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്‌ത്‌ പ്രേക്ഷക മനസുകളിൽ ഇടം പിടിച്ച നടിയാണ് നിമിഷ സജയൻ. തനിക്കു പറ്റിയ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മികവ് കാട്ടുകയും എടുത്ത കഥാപാത്രങ്ങൾ ഭംഗിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ചെയ്യുന്ന നടി കൂടിയാണിവർ. ചുരുങ്ങിയ കാലയളവിൽ തന്നെ നിമിഷ മലയാളികളുടെ മനസിൽ താരമായി മാറിയിട്ടുണ്ട്. ഇപോഴിതാ കശ്‍മീര്‍ യാത്രയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകാണ് താരം.

News, India, Jammu, Kashmir, Actress, Social Media, Viral, Photo, Film, Actress Nimisha Sajayan shares pictures of her travels in Kashmir on social media.

ഇൻഡ്യയിലെ ഏറ്റവും ഭംഗിയുള്ള തടാകങ്ങളിലൊന്നായ ദാൽ തടാകത്തിൽ നിന്നുള്ള ചിത്രമാണ് നിമിഷ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കൂടാതെ ശിക്കാര വള്ളത്തില്‍ നിന്നും ഫ്ലോടിഗ് മാർകെറ്റിന്റെയും ചിത്രങ്ങൾ കൂടി പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഫോടോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തായാലും നിമിഷ സജയന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഫഹദ് നായകനായി അഭിനയിച്ച മാലിക് എന്ന ചിത്രമാണ് നിമിഷ സജയന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അതേസമയം ഇവരുടെ കൂടുതൽ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപോർട്.


Keywords: News, India, Jammu, Kashmir, Actress, Social Media, Viral, Photo, Film, Actress Nimisha Sajayan shares pictures of her travels in Kashmir on social media.
< !- START disable copy paste -->

Post a Comment