കൊച്ചി: (www.kvartha.com 30.09.2021) മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായ ലാലേട്ടനൊപ്പം ഒരു ഫോടോ എടുക്കുക എന്നത് സാധാരണക്കാർ മാത്രമല്ല താരങ്ങളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. മോഹൻലാലിൻറെ എല്ലാ ഫോടോകളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നടി അദിതി രവിയും ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
നിങ്ങള്‍ ഒരു രത്‍നമാണ് എന്ന അടിക്കുറിപ്പോടെയാണ് അതിഥി ചിത്രം പങ്കുവെച്ചത്. ട്വല്‍ത്‍ മാൻ എന്ന ചിത്രത്തില്‍ മോഹൻലാലിനൊപ്പം അദിതി രവിയും അഭിനയിക്കുന്നുണ്ട്. ട്വല്‍ത്‍ മാൻ എന്ന ചിത്രത്തിന്റെ ഷൂടിങ്ങിനിടയിൽ നിന്നും എടുത്ത ഫോടോയാണ് അദിതി പങ്കുവെച്ചിരിക്കുന്നത്. മോഡല്‍ രംഗത്തിലൂടെയാണ് അദിതി രവി ആദ്യമായി വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. ആൻഗ്രി ബേബീസ് ഇൻ ലവിലൂടെ സിനിമയിലും പ്രവേശിച്ചു.
അലമാര എന്ന ഹിറ്റ് ചിത്രത്തിലൂടെ അദിതി രവി നായികയുമായി മാറി. ഇത് എന്ന മായമെന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തി. ആദി എന്ന പ്രണവ് ചിത്രത്തിലും അദിതി രവി പ്രധാന കഥാപാത്രമായി എത്തി. ഉദാഹരണം സുജാതയെന്ന ചിത്രത്തിലെ അതിഥി വേഷത്തിലും അദിതി രവി മികവ് കാട്ടിയിട്ടുണ്ട്.

Keywords: News, Kochi, Malayalees, Film, Actor, Mohanlal, Actress, Photo, Social Media, Actress Atithi Ravi shares the picture with Lalettan on social media.
< !- START disable copy paste -->
Post a Comment