Follow KVARTHA on Google news Follow Us!
ad

ഇൻഡ്യൻ സൈന്യത്തിന് കറുത്ത ഓർമകൾ സമ്മാനിച്ച ആ സംഭവത്തിന് അഞ്ചാണ്ട്

5 years of Uri incidence #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡൽഹി: (www.kvartha.com 18.09.2021) 2016 സെപ്റ്റംബർ 18, ഇൻഡ്യയുടെ ചരിത്രത്തിലെ മറക്കാനും പൊറുക്കാനും ആവാത്ത കറുത്ത ദിനമായിരുന്നു. അന്ന് അതിരാവിലെ, ശക്തമായ ആയുധധാരികളായ നാല് പേർ നിയന്ത്രണരേഖ കടന്ന്, ആറ് കിലോമീറ്ററോളം സഞ്ചരിച്ച്, ജമ്മു കശ്മീരിലെ ഉറി പട്ടണത്തിലെ കനത്ത സുരക്ഷയുള്ള സൈനിക ക്യാമ്പിൽ വലിയ ഗ്രനേഡ് ആക്രമണം നടത്തി.

നൂറുകണക്കിന് ലിറ്റർ പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവ സൂക്ഷിച്ച ഇന്ധന ഡിപോ ആയിരുന്നു അവർ ലക്ഷ്യമിട്ടത്. ഇന്ധനങ്ങളും ഗ്രനേഡ് ആക്രമണവും ഒത്തുചേർന്നതോടെ അതൊരു വലിയ അഗ്നിഗോളമായി രൂപാന്തരപ്പെട്ടു. 18 സൈനികർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് നേതൃത്വം നൽകിയ നാല് പേരെയും സൈന്യം അവിടത്തന്നെ വധിച്ചു. എന്നാൽ അപ്പോഴേക്കും അവർ ഇൻഡ്യൻ സേനയ്ക്ക് കനത്ത നഷ്ടം വരുത്തിയിരുന്നു.

News, New Delhi,  Attack, Jammu, Military, Top-Headlines, Petrol, Panjab, Pakistan, Election, Narendra Modi, 5 years of Uri incidence.

2016 ജനുവരി ഒന്നിന് പഞ്ചാബിലെ തന്ത്രപ്രധാനമായ പത്താൻകോട്ട് വ്യോമതാവളത്തിൽ ആറ് പേർ ആക്രമണം നടത്തിയതിന് എട്ട് മാസങ്ങൾക്ക് ശേഷമാണ് ഉറി ആക്രമണം നടന്നത്. ഇതിൽ ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഇതോടെ ശക്തമായി പ്രതികരിക്കുകയല്ലാതെ സർകാരിന് മറ്റ് മാർഗമില്ലായിരുന്നു. 2016 സെപ്റ്റംബർ 28 ന് ഇൻഡ്യ പാകിസ്താന് അപ്രതീക്ഷിത ഷോക് നൽകി. അർധ രാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇൻഡ്യൻ സൈന്യത്തിന്റെ മിന്നലാക്രമണം. ‘സർജിക്കൽ സ്ട്രൈക്’ എന്ന് രാജ്യം അഭിമാനത്തോടെ വിളിച്ച സംഭവം. ഇൻഡ്യൻ പാരാ കമാണ്ടോസ് ആയിരുന്നു നേതൃത്വം നൽകിയത്. 1971ന് ശേഷം ഇതാദ്യം ആയിരുന്നു നിയന്ത്രണ രേഖ കടന്നു പാകിസ്താന് നേരെയുള്ള ഇൻഡ്യൻ ആക്രമണം. പാക് അധീന കാശ്മീരിൽ മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർത്തുവെന്നാണ് ഇൻഡ്യൻ സൈന്യം അവകാശപ്പെട്ടത്. ഈ സംഭവങ്ങൾക്ക് ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി സർകാർ വൻഭൂരിപക്ഷത്തോടെ വിജയിച്ചത് പിൽകാല ചരിത്രം.



Keywords: News, New Delhi,  Attack, Jammu, Military, Top-Headlines, Petrol, Panjab, Pakistan, Election, Narendra Modi, 5 years of Uri incidence.
< !- START disable copy paste -->

Post a Comment