യാത്രാ വിലക്ക് ഭാഗികമായി നീക്കി; വാക്‌സിനെടുത്തവര്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ യു എ ഇയില്‍ പ്രവേശിക്കാം

ദുബൈ: (www.kvartha.com 03.08.2021) ഇന്ത്യ ഉള്‍പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് യു എ ഇ ഭാഗികമായി നീക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച, താമസ പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ രാജ്യത്ത് പ്രവേശിക്കാനാകും. എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) യാണ് ഇക്കാര്യം അറിയിച്ചത്.

UAE, Gulf, Flight, COVID-19, India, UAE flights: New exemption category for residents from India, Pakistan, 4 other countries announced.

ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്കാണ് നീക്കിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് യാത്രാ ഇളവ് ലഭിക്കുക. കൂടാതെ വാക്‌സിന്‍ സര്‍ടിഫിക്കറ്റും കയ്യില്‍ കരുതണം. നേരത്തെ എക്‌സ്‌പോ 2020യുമായി ബന്ധപ്പെട്ടവര്‍ക്കും യാത്രാ ഇളവ് അനുവദിച്ചിരുന്നു. 

Keywords: UAE, Gulf, Flight, COVID-19, India, UAE flights: New exemption category for residents from India, Pakistan, 4 other countries announced. 


Post a Comment

أحدث أقدم