Follow KVARTHA on Google news Follow Us!
ad

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സിങ്രാജ് അധാനയിലൂടെ ഇന്‍ഡ്യക്ക് വെങ്കലം; പാരാലിമ്പിക്സില്‍ ഇത് രാജ്യം നേടുന്ന എട്ടാമത്തെ മെഡല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Tokyo,Tokyo-Olympics-2021,Sports,Winner,Trending,World,
ടോക്യോ: (www.kvartha.com 31.08.2021) പാരാലിമ്പിക്സില്‍ ഇന്‍ഡ്യയ്ക്ക് എട്ടാം മെഡല്‍. പുരുഷന്‍മാരുടെ (പി1) 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ ഷൂടെര്‍ സിങ്രാജ് അധാനയിലൂടെയാണ് ഇന്‍ഡ്യ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ടോക്യോ പാരാലിമ്പിക്സ് ഷൂടിങ്ങില്‍ ഇത് ഇന്‍ഡ്യയുടെ രണ്ടാം മെഡലാണ്. 2016-ല്‍ റിയോയില്‍ നേടിയതിന്റെ ഇരട്ടി മെഡല്‍ നേട്ടമാണ് ഇത്തവണ ഇന്‍ഡ്യക്ക് ലഭിച്ചത്.

Tokyo Paralympics, shooting: India’s Singhraj wins bronze in men’s 10m air pistol SH1, Tokyo, Tokyo-Olympics-2021, Sports, Winner, Trending, World

216.8 പോയന്റുകളുമായാണ് സിങ്രാജ് മെഡല്‍ നേടിയത്. യോഗ്യതാ റൗന്‍ഡില്‍ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്.
ഈ വിഭാഗത്തില്‍ ചൈന ആധിപത്യം തുടര്‍ന്നു. പാരാലിമ്പിക് റെകോര്‍ഡോടെ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ചാവോ യാങ് (237.9) സ്വര്‍ണം നേടിയപ്പോള്‍ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡല്‍ സ്വന്തമാക്കി.

അതേസമയം യോഗ്യതാ റൗന്‍ഡില്‍ 135.8 പോയന്റുമായി ഒന്നാം സ്ഥാനക്കാരനായ ഇന്‍ഡ്യയുടെ മനീഷ് നര്‍വാള്‍ പക്ഷേ ഫൈനലില്‍ നിരാശപ്പെടുത്തി.

Keywords: Tokyo Paralympics, shooting: India’s Singhraj wins bronze in men’s 10m air pistol SH1, Tokyo, Tokyo-Olympics-2021, Sports, Winner, Trending, World.

Post a Comment