Follow KVARTHA on Google news Follow Us!
ad

'ഇനിയാര്‍ക്കും അത് പ്രവര്‍ത്തിപ്പിക്കാനാകില്ല'; കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി എല്ലാ വിമാനങ്ങളും ഉപയോഗശൂന്യമാക്കി യുഎസിന്റെ മടക്കം

'Those Won't Fly Again': Aircraft Disabled Before US Military Left Kabul#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാബൂള്‍: (www.kvartha.com 31.08.2021) അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് വിട്ടുകൊടുക്കുന്നതിന് മുന്‍പ് എല്ലാ വിമാനങ്ങളും ഉപയോഗശൂന്യമാക്കി യുഎസ്. നിയന്ത്രണം താലിബാന് വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി വിമാനങ്ങളും കവചിത വാഹനങ്ങളും ഉപയോഗശൂന്യമാക്കിയാണ് യുഎസിന്റെ മടക്കയാത്ര. 

വിമാനത്താവളത്തിലെ രണ്ടാഴ്ച നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മകെന്‍സി വ്യക്തമാക്കി. കാബൂളില്‍നിന്ന് അവസാന യുഎസ് വിമാനവും പറന്നുയരുന്നതുവരെ ഇവയെല്ലാം പ്രവര്‍ത്തനക്ഷമമായിരുന്നെന്ന് യുഎസ് ഉറപ്പാക്കിയിരുന്നതായി ജനറല്‍ മകെന്‍സി അറിയിച്ചു.

News, World, International, Kabul, Airport, US Army, Trending, Technology, Business, Finance, 'Those Won't Fly Again': Aircraft Disabled Before US Military Left Kabul


വിമാനത്താവളത്തെ റോകെറ്റ് ആക്രമണത്തില്‍നിന്ന് രക്ഷിക്കാനായി ഒരുക്കിയിരുന്ന സംവിധാനവും യുഎസ് നശിപ്പിച്ചു. തിങ്കളാഴ്ച, കാബൂള്‍ വിമാനത്താവളത്തിനു നേരെ വന്ന 5 റോകെറ്റുകള്‍ ഈ സംവിധാനം ഉപയോഗിച്ചാണ് യുഎസ് തകര്‍ത്തത്. 

വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു 73 എയര്‍ക്രാഫ്റ്റുകള്‍, 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങള്‍ എന്നിവയാണ് ഉപയോഗശൂന്യമാക്കിയശേഷം ഉപേക്ഷിച്ചത്. 'ആ വിമാനങ്ങള്‍ ഇനി പറക്കില്ല, ആര്‍ക്കും അവ പ്രവര്‍ത്തിപ്പിക്കാനും കഴിയില്ല.' ജനറല്‍ കെന്നത്ത് മകെന്‍സി പറഞ്ഞു.

ദോഹ ഉടമ്പടി പ്രകാരം ഓഗസ്റ്റ് 31നകം അഫ്ഗാന്‍ മണ്ണ് വിടുമെന്ന യുഎസ് പ്രഖ്യാപനമാണ് ഇതോടെ പൂര്‍ത്തിയായത്. പ്രാദേശിക സമയം ഓഗസ്റ്റ് 30 ഉച്ചയ്ക്ക് 3.29നാണ് കാബൂളില്‍നിന്ന് യുഎസിന്റെ അവസാന സി17 വിമാനം പറന്നുയര്‍ന്നത്. ഓഗസ്റ്റ് 14ന് ആരംഭിച്ച രക്ഷാദൗത്യത്തിലൂടെ 1,22,000 പേരെയാണ് യുഎസ് അഫ്ഗാനില്‍നിന്ന് പുറത്തെത്തിച്ചത്. 

യുഎസിന്റെ പിന്മാറ്റത്തിന് പിന്നാലെ രാജ്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചെന്ന് താലിബാന്‍ നേതാക്കള്‍ പ്രതികരിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെയും അഫ്ഗാനിസ്ഥാന്റെയും പൂര്‍ണ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു.

Keywords: News, World, International, Kabul, Airport, US Army, Trending, Technology, Business, Finance, 'Those Won't Fly Again': Aircraft Disabled Before US Military Left Kabul

Post a Comment