ഇങ്ങിനെയും രതി സുഖം ആസ്വദിക്കുന്നവര്‍

കൂക്കാനം റഹ്‌മാൻ

(www.kvartha.com 05.08.2021) 
മോനിഷ കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് ട്രാന്‍സ്ഫറായി വന്നിട്ട് രണ്ട് മാസമാവുന്നതേയുളളൂ. ഇവിടെ വനിതാ ഹോസ്റ്റലിലാണ് താമസം. താമസക്കാരില്‍ അവിവാഹിതരായ പെണ്‍കുട്ടികളാണ് അധികവും. 24 കാരിയാണ് മോനിഷ. അവളുടെ അതേ പ്രായമുളള ചെറുപ്പക്കാരികള്‍ പത്തോളമുണ്ട് ഇവിടെ. രണ്ട് മാസത്തിനകം അവരൊക്കെ നല്ല കൂട്ടുകാരികളായി മാറി. വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണവര്‍.


ഹോസ്റ്റലില്‍ കര്‍ശന ചിട്ടയുണ്ട്. പക്ഷേ ശനി, ഞായര്‍ ദിവസങ്ങളില്‍ ഔട്ടിംഗിന് പോവാനുളള അനുവാദമുണ്ട്. അഞ്ച് ദിവസം ഓഫീസുകളില്‍ ചടഞ്ഞിരുന്ന് ജോലി ചെയ്യുന്നതില്‍ നിന്നൊരു മോചനം ലഭിക്കുന്ന ദിവസങ്ങളില്‍ ബീച്ച് വരെ നടന്നു പോവുന്നതും ഒന്നു രണ്ടു മണിക്കൂര്‍ കടലോരത്ത് ഉല്ലസിച്ചു കഴിയുന്നതും മോനിഷയ്ക്കും കൂട്ടുകാര്‍ക്കും വളരെ ഇഷ്ടമുളള കാര്യമാണ്.

 
Kerala, Kozhikode, Article, Women, Marriage, Youth, Office, Sea, Family, Job, Love, Baby, Those who enjoy like this.ഹോസ്റ്റലില്‍ നിന്ന് ബീച്ചിലെത്താന്‍ 20 മിനിറ്റോളം എടുക്കും. ആ നടത്തമാണ് അവര്‍ക്ക് ഏറ്റവും ഇഷ്ടം. ഒരു വിഷയം എടുത്തിട്ടാല്‍ എല്ലാവരും വാചാലരാവും. വിവാഹം, കുടുംബം, ജോലി ഇത്യാദി കാര്യങ്ങളാണ് വിഷയീഭവിക്കാറ്. അവിവാഹിതരായി തന്നെ കഴിയുന്നതല്ലേ നല്ലത്?. വിവാഹം കഴിച്ചാലും കുട്ടികള്‍ വേണ്ടെന്ന് വെക്കുന്നതല്ലേ ഉചിതം. പ്രണയ വിവാഹം ചെയ്യുന്നതാണോ ജീവിത വിജയത്തിന് ഗുണം ചെയ്യുക. പ്രേമത്തെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും അവരവരുടെതായ പ്രേമ കഥകള്‍ പങ്കുവെക്കും. ഇതെല്ലാം കഴിഞ്ഞാല്‍ വഴിവക്കിലും റോഡിലും കാണുന്ന ചുളളന്മാരെക്കുറിച്ചാവും ചര്‍ച്ച. തലേന്നാള്‍ കണ്ട എന്തങ്കിലും പ്രത്യേകതയുളള ചുളളന്മാരെക്കുറിച്ചാവും ഓരോ ആളും അഭിപ്രായ പ്രകടനം നടത്തുക.


ഐസ്‌ക്രീം നുണഞ്ഞും, കടലകൊറിച്ചും സംസാരിച്ചു സമയം പോകുന്നത് അവര്‍ അറിയില്ല. തിരമാലകള്‍ കടലോരത്തേക്ക് മെല്ലെ കയറി വരുമ്പോള്‍ അവരെല്ലാം ഇറങ്ങും. എല്ലാവരും ചൂരിദാറാണ്. മോനിഷ മാത്രം ജീന്‍സാണ് ധരിക്കുക. തീരത്തിറങ്ങുമ്പോള്‍ എല്ലാവരും ഡ്രസ് മുട്ടോളം കയറ്റിവെക്കും. നനയാതിരിക്കാന്‍. ഇത് ഒരു സ്ഥിരം സ്വഭാവമാണ്. കരയിലൂടെ നടന്നു നീങ്ങുന്ന ചുളളന്‍മാര്‍ ഈ കാഴ്ച കണ്ടാല്‍ ഒരു മിനിറ്റ് നില്‍ക്കും. ചൂളം വിളിയും കമന്റടിയും ഒക്കെയുണ്ടാവും. തെറിച്ച പെണ്‍കുട്ടികളായ ഇവരും വിടില്ല. 'പോയിനെടാ വായ്‌നോക്കികളേ' ഉറക്കെ അവര്‍ വിളിച്ചു കൂവും. ഇതിനൊക്കെ മുന്‍നിരയില്‍ മോനിഷയാണ്.


പെണ്‍കുട്ടികളുടെ അവഹേളനം കേട്ടപാടെ കൂട്ടമായി ചുളളന്‍മാര്‍ നടന്നു നീങ്ങും. അതിനു പിന്നാലെ ഒറ്റയ്ക്കു വരുന്ന ഒരു ചെറുപ്പക്കാരനെ കാണാം. അവന്‍ കമന്റ് പാസാക്കില്ല. പെണ്‍കുട്ടികള്‍ കരയ്ക്ക് കയറും വരെ അവരെയല്ല ശ്രദ്ധിക്കുന്നത് എന്ന മട്ടില്‍ അവരെത്തന്നെ നോക്കിനില്‍ക്കും. ഇത് എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ കാണപ്പെടുന്ന കാഴ്ചയാണ്. കാണാന്‍ സൗമ്യനാണ്. ചുവന്ന കേപ്പ് തലയില്‍ ധരിച്ചിട്ടുണ്ടാവും. ഒന്നും മിണ്ടാതെ അവന്‍ നടന്നു പോവുകയും ചെയ്യും. നമ്മുടെ ചെറുപ്പക്കാരികളുടെ ചര്‍ച്ച അവനെക്കുറിച്ചാവും. എന്തോ മാനസിക അസ്വാസ്ഥ്യം ഉളള മനുഷ്യനാണെന്നു തോന്നുന്നു എന്നൊരാള്‍. നമ്മുടെ കൂട്ടത്തിലെ ആരോ ഒരാളെ നോട്ടമുട്ടിട്ടുണ്ടെന്ന് വേറൊരാള്‍. ഏതോ നല്ലൊരു കുടുംബത്തില്‍ പിറന്നവനും ഉന്നത വിദ്യാഭ്യസമുളളവനും, ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവനുമാവാം അവനെന്ന് വേറൊരാള്‍. ഇങ്ങിനെ ചര്‍ച്ചകള്‍ പലവഴിക്കു പോയി. അവനെക്കുറിച്ച് അറിയാനെന്തു വഴിയെന്നു എല്ലാവരും ചിന്തിച്ചു.


ഉടനെ മോനിഷ കയറി പറഞ്ഞു. 'അടുത്ത ആഴ്ചവരെ ഒന്ന് ക്ഷമിക്ക് ഞാനൊരു വഴി കണ്ടിട്ടുണ്ട്.' 'നീ വയ്യാ വേലിക്കൊന്നും പോവല്ലേകുഞ്ഞേ?' എല്ലാവരും ഒപ്പം പറഞ്ഞു. 'അത് നിങ്ങള്‍ക്കു കാണിച്ചു തരാം. അടുത്ത ആഴ്ച ആവട്ടെ'. അതില്‍ ഒരുവള്‍ ഒരു കാര്യം കൂടി ശ്രദ്ധിച്ചിരുന്നു. അവള്‍ പറഞ്ഞു. 'അവന്‍ നമ്മുടെ മുഖത്തേക്ക് നോക്കുന്നില്ലല്ലോ, കുത്തനെ നോക്കിക്കൊണ്ടാണ് നില്‍പ്പ്, കാലിന്റെ മുട്ടുവരെയുളള ഭാഗത്തേക്കാണ് അവന്റെ നോട്ടം'. അവളുടെ അഭിപ്രായ പ്രകടനത്തെ കൂട്ടുകാരികളൊക്കെ കളിയാക്കി ചിരിച്ചു. പോടി അയാളെന്തിനാണ് കാല് നോക്കുന്നത്. അതിന് മുകളിലേക്ക് നോക്കിയാല്‍ പിന്നേം കൊളളാം.


അടുത്ത ശനിയാഴ്ച ആവാന്‍ എല്ലാവരും കൊതിയോടെ കാത്തു നിന്നു. മോനിഷയുടെ പരിപാടി എന്താണെന്നറിയണ്ടേ. അതിന് അവന്‍ അന്ന് വരുമോ ഇതൊക്കെയായിരുന്നു എല്ലാവരുടേയും മനസ്സില്‍. പറഞ്ഞ പോലെ ശനിയാഴ്ചയും വന്നെത്തി. എല്ലാവരും ഉത്സാഹത്തിലാണ്. ബീച്ചിലേക്കുളള യാത്രയില്‍ എല്ലാവരുടേയും നാവിന്‍ തുമ്പില്‍ ചുവന്ന തൊപ്പിക്കാരനെ കുറിച്ച് മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്.
ബീച്ചിലെ ആളൊഴിഞ്ഞ ഭാഗമാണ് ഇന്നത്തെ കൂടിയിരുപ്പിന് അവര്‍ തെരഞ്ഞെടുത്തത്. 'മോനിഷ നിന്റെ പരിപാടി എന്താ മോളെ?' മോനിഷ ചിരിച്ചു കൊണ്ട് പറഞ്ഞു. 'നമ്മളെല്ലാം കടല്‍ തീരത്തേക്ക് ഇറങ്ങുമ്പോഴല്ലേ അയാള്‍ വരിക. ഞാന്‍ അയാളുടെ അടുത്തേക്ക് കയറി ചെല്ലും. കാര്യങ്ങള്‍ അന്വേഷിക്കും അത്ര തന്നെ' 'നിനക്കത്ര ധൈര്യമുണ്ടോ?' 'അത് നിങ്ങള്‍ കണ്ടോളൂ' ഇന്നയാള്‍ വന്നില്ലെങ്കിലോ? നമ്മള്‍ സ്ഥലം മാറിയല്ലേ ഇരിക്കുന്നത്? ഇങ്ങിനെ അവര്‍ പല സംശയങ്ങളും പരസ്പരം ഉന്നയിച്ചു കൊണ്ടിരുന്നു.


സൂര്യസ്തമനത്തിന് അല്പം മുമ്പാണ് അവര്‍ തിരമാലകള്‍ക്കൊപ്പം ഇറങ്ങുക. അവര്‍ ഇറങ്ങി പതിവുപോലെ, തിരമാലക്കൊപ്പം കയറിയും ഇറങ്ങിയും അവര്‍ ആര്‍ത്തുല്ലസിക്കുകയായിരുന്നു. എല്ലാവരുടേയും കണ്ണുകള്‍ ഇരുഭാഗത്തേക്കും പരതുകയായിരുന്നു. ചുവന്ന തൊപ്പിക്കാരന്റെ വരവ് നോക്കുകയായിരുന്നു. അതാ അവന്‍ പതിവു പോലെ തെക്കു ഭാഗത്തു നിന്ന് വരുന്നുണ്ട്. അവരുടെ നേര്‍ക്കെത്തിയപ്പോള്‍ അയാള്‍ നിന്നു. നോട്ടം യുവതികളുടെ നേര്‍ക്കു തന്നെ നോട്ടത്തിന് എന്തോ പിശകുണ്ടെന്ന് ആര്‍ക്കും ബോധ്യമാവും.


'ഞാന്‍ വരട്ടേ എല്ലാവരും ശ്രദ്ധിക്കണേ?' ജീന്‍സ് താഴ്ത്തി മോനിഷ അയാളുടെ നേര്‍ക്ക് നടന്നു. അവളുടെ വരവിലും കൂട്ടുകാരികളുടെ നോട്ടത്തിലും എന്തോ പന്തികേട് തോന്നിയ അയാള്‍ നടത്തിന്റെ വേഗത കൂട്ടി. 'ഹേ അവിടെ നില്‍ക്ക്' മോനിഷ അയാളെ കൈകാട്ടി വിളിച്ചു. അയാള്‍ തിരിഞ്ഞു നോക്കി. അയാളുടെ മുഖത്ത് ചിരി പടരുന്നത് മോനിഷ കണ്ടു. 'ചേട്ടനെക്കുറിച്ചറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. ഒന്നു പറയാന്‍ പറ്റുമോ?' 'ഹേയ് എന്തിനാണെന്നെ പറ്റി അറിയുന്നത്? ഇന്നെനിക്ക് ധൃതിയുണ്ട്. നാളേ ഞായാറാഴ്ചയല്ലേ ഞാന്‍ കുറച്ച് നേരത്തേ വരാം, കുട്ടിക്ക് അല്പം നേരത്തേ വരാന്‍ പറ്റില്ലേ' അയാളുടെ വര്‍ത്തമാനം കളങ്കമില്ലാത്തതാണെന്നും ആത്മാര്‍ത്ഥത ഉളളതാണെന്നും മോനിഷയ്ക്ക് തോന്നി. അവള്‍ തിരിച്ച് കൂട്ടുകാരികള്‍ക്ക് അടുത്തെത്തി.


എല്ലാവരും ആകാംഷയോടെ ചോദിച്ചു അയാള്‍ എന്തു പറഞ്ഞു. നാളെ കാണാമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എല്ലാം പറയുമെന്ന് തോന്നുന്നു. അയാളുടെ വര്‍ത്തമാനം കേട്ടാല്‍ മാന്യനാണെന്നു തേന്നുന്നു. ഇത് കേട്ടപ്പോള്‍ 'മോനിഷ പെട്ടുവെന്ന് തോന്നുന്നു' കൂട്ടുകാരികളുടെ കമന്റ്.


ഞായാറാഴ്ച മോനിഷ അല്പം നേരത്തെ ബീച്ചിലെത്തി. പറഞ്ഞ പ്രകാരം അയാള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആമുഖമൊന്നും കൂടാതെ അവര്‍ കാറ്റാടി മരത്തണലിലെ സിമന്റ് ബെഞ്ചിലിരുന്ന് പറയാന്‍ തുടങ്ങി. 'എന്റെ പേര് ബൈജു, ഞാന്‍ ഇവിടുത്തെ ഐ ടി കമ്പനിയില്‍ സോഫ്റ്റവെയര്‍ എൻജിനീയറായി ജോലി ചെയ്യുന്നു. വയസ് 30 പിന്നിട്ടു. അവിവാഹിതനാണ്. വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണ് എനിക്ക് അവര്‍ കാണിച്ചു തന്ന പെണ്‍കുട്ടികളെയൊന്നും ഇഷ്ടമായില്ല. നിന്നെ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. പേര് മോനിഷയാണെന്ന് മനസ്സിലായി. മോനിഷയെ എനിക്ക് ഇഷ്ടപ്പെട്ടു. കൂടെ ജീവിക്കാന്‍ ഇഷ്ടമാണോ?' 'അല്ല ഞാന്‍ അങ്ങോട്ടൊന്ന് ചോദിക്കട്ടെ? എന്താ എന്നെ ഇഷ്ടപ്പെടാന്‍ കാരണം? എന്നെക്കുറിച്ചറിയണ്ടേ? എന്നിട്ടല്ലേ എനിക്ക് മറുപടി പറയാന്‍ പറ്റൂ.'


'മറ്റൊന്നുമല്ല ജീന്‍സ് കയറ്റി വെച്ചപ്പോള്‍ നിന്റെ ഇരുകാലുകളും ഞാന്‍ കണ്ടു. എന്തോ ഞാനതില്‍ ആകൃഷ്ടനായി. അത് കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ കടല്‍ക്കരയില്‍ നിന്റെയും കൂട്ടുകാരികളുടേയും കളിയാക്കലുകള്‍ സഹിച്ച് നോക്കി നിന്നത്.' 'ഓ...അതാണോ കാര്യം. ഞാനും ഏക മകളാണ്. ഫാഷന്‍ ഡിസൈനറായിട്ട് ജോലി ചെയ്യുന്നു. വിവാഹാലോചനകള്‍ പലതും വരുന്നുണ്ട്. എന്റെ മനസ്സിനിണങ്ങിയത് കിട്ടിയില്ല. എനിക്ക് ബൈജുവിന്റെ തുറന്നു പറച്ചില്‍ ഇഷ്ടമായി. വീട്ടില്‍ വിളിച്ചു പറയാം. ഏതായാലും നമുക്കൊന്നിച്ചു ജീവിക്കാം.'


തിരിച്ചു ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ കൂട്ടുകാരികളോട് എല്ലാം പറഞ്ഞു. കൂട്ടുകാരികള്‍ ഒപ്പം പറഞ്ഞു. ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ അയാളുടെ നോട്ടത്തെക്കുറിച്ച്. കൂട്ടുകാരികള്‍ പ്രോല്‍സാഹിപ്പിച്ചു. മോനിഷ വീട്ടില്‍ വിളിച്ചു പറഞ്ഞു. അവര്‍ക്കും ഇഷ്ടമായി. ഒരു മാസം കഴിഞ്ഞ് വിവാഹം നടത്താന്‍ തീരുമാനിച്ചു. കൂട്ടുകാരുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങില്‍ അവര്‍ വിവാഹിതരായി. അപ്പോഴേക്കും ബൈജു ഫ്‌ളാറ്റ് ബുക്ക് ചെയ്തിരുന്നു. അവര്‍ താമസം തുടങ്ങി. ആദ്യ ദിവസം തന്നെ ബൈജുവിന്റെ പ്രത്യേക സ്വഭാവം മോനിഷ ആസ്വദിച്ചു. ബൈജു അന്ന് ഉറങ്ങാതെ മോനിഷയുടെ കാല്‍ തഴുകിക്കൊണ്ടിരുന്നു. അവള്‍ അത് ആസ്വദിച്ചു കിടന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ആ സ്വഭാവത്തിന് മാറ്റം വന്നില്ല. കാലില്‍ ചുംബിക്കലും,മടിയില്‍ എടുത്തുവെച്ച് തടവല്‍ എന്നീ പ്രക്രിയകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.


ഓരോ ദിവസവും ഓഫീസ് വിട്ടു വരുമ്പോള്‍ കാലിന്റെ അളവിനനുസരിച്ചുളള വിലകൂടിയ പാദരക്ഷകള്‍ കൊണ്ടു വരും. നെയില്‍ പോളിഷ്, സോക്‌സ് ഇതൊക്കെയായിട്ടാണ് വരവ്. വന്ന ഉടനെ കുളിമുറിയിലേക്ക് വിളിക്കും, കാല് കഴുകി തുടയ്ക്കും. പാദരക്ഷ ഇടുവിക്കും. നെയില്‍ പോളിഷ് ഇടും. കിടപ്പുമുറിയിലും ഇതേ പ്രവര്‍ത്തനം തന്നെ. മാസങ്ങള്‍ പിന്നിട്ടപ്പോഴും ഇതിനു മാറ്റമില്ല. ലൈംഗീകമായി മറ്റൊരു ചോദനവും ബൈജുവിനില്ല. കാലിനെ പ്രണയിക്കുന്നവന്‍, പെണ്‍കുട്ടികളുടെ കാലില്‍ ലൈംഗീകത ആസ്വദിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മനുഷ്യന്‍.


മോനിഷ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചു. ഞാനൊരു സ്ത്രീയല്ലേ? എനിക്കുമില്ലേ ലൈംഗീക ചോദന? ബൈജു അതു കേള്‍ക്കുമ്പോഴൊക്കെ പൊട്ടിക്കരയും, അവളുടെ കാലില്‍ ചുംബിച്ച് അപേക്ഷിക്കും. 'എന്നെ വിട്ടുപോകല്ലേ ഇക്കഥ ആരോടും പറയല്ലേ? നീ പോയാല്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും'; മോനിഷയ്ക്ക് ബൈജുവിനോട് സഹതാപം തോന്നി. പക്ഷേ അവള്‍ക്കു വേണ്ടി വൈബ്രേറ്റര്‍ പോലുളള ഉപകരണം വാങ്ങി അവളുടെ വികാര ശമനത്തിന് പ്രതിവിധി കണ്ടെത്തുകയാണ് ബൈജു ചെയ്തത്.

Keywords: Kerala, Kozhikode, Article, Women, Marriage, Youth, Office, Sea, Family, Job, Love, Baby, Those who enjoy like this.


< !- START disable copy paste -->

Post a Comment

Previous Post Next Post