Follow KVARTHA on Google news Follow Us!
ad

45ന്റെ തിളക്കത്തില്‍ ഗിന്നസ് പക്രു; ആശംസകളുമായി സിനിമ ലോകം

The film world wishes Guinness World Records on his 45th birthday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
(www.kvartha.com 31.08.2021) മലയാളത്തിലെ പ്രശസ്ത ഹാസ്യ നടനും സംവിധായകനുമായ ഉണ്ടപക്രു എന്നറിയപ്പെടുന്ന അജയകുമാര്‍ 45ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.ഗിന്നസ് പക്രു എന്ന അജയ് കുമാര്‍ അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ ജീവിതത്തിലായാലും വ്യക്തിപരമായ കാര്യത്തിലായാലും തികച്ചും അതുല്യനായ വ്യക്തിയാണ്.ഒരു സിനിമയില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ നടന്‍ (64.008 സെന്റിമീറ്റര്‍ ഉയരം) എന്ന ഗിന്നസ് ബുക് ഓഫ് റെകോര്‍ഡില്‍ ഇടം പിടിച്ച വ്യക്തിയും കൂടിയാണ് ഗിന്നസ് പക്രു.

News, Birthday Celebration, Birthday, Film, Guinness Book, World, Malayalam, Kerala, State, The film world wishes Guinness World Records on his 45th birthday.

കോട്ടയം ജില്ലയിലെ അയ്മനം സ്വദേശിയാണ് ഗിന്നസ് പക്രു. ബിഎയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയും കംപ്യൂടെര്‍ സയന്‍സില്‍ ഡിപ്ലോമയും നേടിയ അദ്ദേഹം ഒരു മിമിക്രി കലാകാരനായി കരിയര്‍ ആരംഭിക്കുകയും പിന്നീട് സിനിമയിലേക്ക് എത്തുകയുമായിരുന്നു. 1984 ല്‍ 'അമ്പിളി അമ്മാവന്‍' (ചന്ദ്രന്‍) എന്ന കുട്ടികളുടെ ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ടീവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2006 മാര്‍ചിലാണ് ഗായത്രി മോഹനുമായുള്ള വിവാഹം നടന്നത്. മംഗളം മിമിക്‌സ്, നാദിര്‍ശയുടെ കൊച്ചിന്‍ യൂണിവേഴ്‌സല്‍, കോട്ടയം നസീറിന്റെ കൊച്ചിന്‍ ഡിസ്‌കവറി തുടങ്ങിയ മിമിക്രി ട്രൂപുകളില്‍ മിമിക്രി ആര്‍ടിസ്റ്റായി പ്രവര്‍ത്തിച്ചു. 18 വയസായപ്പോള്‍ അദ്ദേഹം 1000 മിമിക്രി സ്റ്റേജുകള്‍ പൂര്‍ത്തിയാക്കി.

പിന്നീട് പക്രു നിരവധി മലയാളം, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത 'അത്ഭുത ദ്വീപ്' എന്ന മലയാള സിനിമയിലാണ് ആദ്യമായി പ്രധാനവേഷത്തിലെത്തുന്നത്. കുള്ളന്‍ രാജകുമാരനായ ഗജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്. ഏകദേശം 300 കുള്ളന്മാരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2013 ല്‍ ഗിന്നസ് പക്രു തന്റെ ആദ്യ സംരംഭമായ 'കുട്ടിയും കോലും' എന്ന ചിത്രത്തിലൂടെ സംവിധായകനായി. മുന്ന, ആദിത്യ അയോട്ട, സനുഷ, വിജയ രാഘവന്‍, പൊന്നാമ ബാബു എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ഒരു മുഴുനീള സിനിമയില്‍ ഏറ്റവും ചെറിയ നായകനായി (2 അടി 6 ഇഞ്ച് (76 സെ.മീ)) ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് പക്രു ഗിന്നസ് ലോക റെകോര്‍ഡില്‍ ഇടം പിടിച്ചു. ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്‌സിന്റെ 2008 പതിപ്പിന്റെ 167 ആം പേജില്‍ അദ്ദേഹത്തിന്റെ ഈ നേട്ടം പരാമര്‍ശിക്കുന്നുണ്ട്. ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ചെറിയ ചലച്ചിത്ര സംവിധായകന്‍ എന്ന പേരിലും ഗിന്നസ് ലോക റെകോര്‍ഡില്‍ (2013 പതിപ്പ്) ഇടം പിടിച്ചിട്ടുണ്ട്. 2006 ലെ അത്ഭുത ദ്വീപ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അതെ വര്‍ഷം ദൃശ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. തന്റെ ഉയരം സിനിമയുടെ വളര്‍ച്ചക്ക് ഒരു തടസസമല്ലെന്ന് തെളിയിച്ച നടന്‍ നിരവധി താരങ്ങളാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

Keywords: News, Birthday Celebration, Birthday, Film, Guinness Book, World, Malayalam, Kerala, State, The film world wishes Guinness World Records on his 45th birthday.
< !- START disable copy paste -->

Post a Comment