Follow KVARTHA on Google news Follow Us!
ad

ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവം; ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Trending,Police,Probe,Complaint,Kerala,
ആറ്റിങ്ങല്‍: (www.kvartha.com 31.08.2021) ആറ്റിങ്ങലില്‍ യുവാവിനെയും മകളെയും പിങ്ക് പൊലീസ് പട്രോള്‍ ഉദ്യോഗസ്ഥ പരസ്യമായി ചോദ്യം ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ചൊവ്വാഴ്ച പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു.

Senior cop to probe harassment of father-daughter duo by Pink police officer in Kerala, Thiruvananthapuram, News, Trending, Police, Probe, Complaint, Kerala

ഇതേതുടര്‍ന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ ജിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചത്.

വെള്ളിയാഴ്ചയാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷണം പോയെന്നാരോപിച്ച് സിവില്‍ പൊലീസ് ഉദ്യോഗസ്ഥ സിപി രജിത പരസ്യമായി വിചാരണ ചെയ്തത്. മോഷണം പോയ മൊബൈല്‍ കണ്ടെടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞില്ലെന്ന് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും 15 ദിവസത്തെ പെരുമാറ്റ പരിശീലനത്തിന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ നടപടി മാതൃകാപരമല്ലെന്ന് ജയചന്ദ്രന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Keywords: Senior cop to probe harassment of father-daughter duo by Pink police officer in Kerala, Thiruvananthapuram, News, Trending, Police, Probe, Complaint, Kerala.

Post a Comment