Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്ന് കേസ്: ബാഹുബലി താരം റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌ എന്നിവർക്ക് നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോടീസ്

Rakul Preet Singh, Rana Daggubati, and other Tollywood stars to be questioned by ED in drug case, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 31.08.2021) മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ ബാഹുബലി താരം റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌, രവി തേജ എന്നിവർക്ക് നോടീസ് അയച്ച് നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ.

സെപ്‍തംബര്‍ എട്ടിന് ഹാജരാകാനാണ് താരങ്ങളോട് നോടീസിൽ പറഞ്ഞിരിക്കുന്നത്. അടുത്തിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നോടീസ് അയച്ചത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യാൻ മൂന്ന് താരങ്ങളെയും ഹാജരാകാൻ ഇഡിയും ആവശ്യപ്പെട്ടിട്ടുണ്ട്.

News, Mumbai, Entertainment, Actor, Actress, ED, Drugs, Case, National, India, Rakul Preet Singh, Rana Daggubati, ED in drug case,

മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംവിധായകൻ പുരി ജഗനാഥിനെ ഇഡിയും ചോദ്യം ചെയ്യുന്നുണ്ട്. രാകുലിനോട് സെപ്‍തംബര്‍ ആറിനും റാണാ ദഗുബാട്ടിയയോട് എട്ടിനും രവി തേജയോട് ഒമ്പതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. തെലങ്കാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപാര്‍ട്മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Keywords: News, Mumbai, Entertainment, Actor, Actress, ED, Drugs, Case, National, India, Rakul Preet Singh, Rana Daggubati, ED in drug case, Rakul Preet Singh, Rana Daggubati, and other Tollywood stars to be questioned by ED in drug case.
< !- START disable copy paste -->


Post a Comment