Follow KVARTHA on Google news Follow Us!
ad

പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശക സ്ഥാനം രാജി വെച്ചു

Prashant Kishor Resigns As Principal Advisor To Punjab Chief Minister പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശക സ്ഥാനം രാജി വെച്ചു
ന്യൂഡെൽഹി: (www.kvartha.com 05.08.2021) പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ മുഖ്യ ഉപദേശക സ്ഥാനം രാജിവെച്ച് പ്രശാന്ത് കിഷോർ. 2022ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രശാന്ത് കിഷോറിന്റെ പടിയിറക്കം. പൊതുജീവിതത്തിലെ സജീവമായ സ്ഥാനത്ത് നിന്നും താൽക്കാലികമായി പിൻവാങ്ങുന്നുവെന്നാണ് അമരീന്ദർ സിംഗിനുള്ള കത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. തന്റെ ഭാവി പരിപാടികളെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ഉപദേശകൻ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽ നിന്നും തന്നെ മോചിപ്പിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 


രാജിക്കാര്യം പ്രശാന്ത് കിഷോർ  ദേശീയ മാധ്യമമായ എൻ ഡി ടി വിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ സാന്നിദ്ധ്യം ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് പറയുന്നുണ്ട്. അതേസമയം 2024 ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചനയും നൽകുന്നുണ്ട്. പ്രശാന്ത് കിഷോറിന്റെ രാജിയിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് അതൃപ്തനാണ്. എതിരാളി നവ്‌ജ്യോത് സിംഗ് സിദ്ധു ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പ്രശാന്ത് കിഷോർ ആയിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹത്തെ മുഖ്യ ഉപദേഷ്ടാവായി അമരീന്ദർ സിംഗ് നിയമിച്ചത്. അന്ന് പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മമത ബാനർജിക്കൊപ്പം പ്രവർത്തിക്കുകയായിരുന്നു പ്രശാന്ത് കിഷോർ. 

SUMMARY: He confirmed to NDTV that he "will not be involved in the next round of elections", signaling that his focus is on the 2024 general election.

Post a Comment