Follow KVARTHA on Google news Follow Us!
ad

ദേശീയപാതാ വികസനം; തൃശൂരിൽ ഏറ്റെടുക്കുന്നത് 205.4412 ഹെക്ടർ ഭൂമി; നഷ്ടപരിഹാരത്തുക വിതരണം പുരോഗമിക്കുന്നു

National Highway Development; 205.4412 hectares of land will be acquired, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂർ: (www.kvartha.com 04.08.2021) ഇടപ്പള്ളി-കുറ്റിപ്പുറം ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നഷ്ടപരിഹാരത്തുക വിതരണം പുരോഗമിക്കുന്നു. ദേശീയപാത 66 വികസനത്തിനായി ജില്ലയിലെ ചാവക്കാട് താലൂകിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂകിലെ മേത്തല വരെയുള്ള 20 വിലേജുകളിൽ നിന്നായി 63 കിലോമീറ്റർ നീളത്തിലാണ് 205.4412 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കായി നാഷനൽ ഹൈവേ അതോറിറ്റി നഷ്ടപരിഹാരത്തുകയായി 5093 കോടി രൂപയുടെ വിതരണാനുമതി നൽകിയിരുന്നു. ഇതിൽ 3927 കോടി രൂപ ലഭ്യമായിട്ടുണ്ടെന്ന് സ്‌പെഷ്യൽ ഡെപ്യൂടി കലക്ടർ ഐ പാർവ്വതിദേവി പറഞ്ഞു.

2021 ജൂലൈ അഞ്ചിന് 10 ഭൂവുടമകൾക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അവാർഡ് രേഖകൾ കൈമാറുകയും 0.3354 ഹെക്ടർ ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറി തുക ഭൂവുടമകളുടെ ബാങ്ക് അകൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതടക്കം പൂർണമായും ഭൂമിയുടെ രേഖകളും മറ്റ് തിരിച്ചറിയൽ രേഖകളും സമർപിച്ച 46 ഭൂവുടമകളിൽ നിന്നായി 2021 ഓഗസ്റ്റ് മൂന്നിന് 1.7291 ഹെക്ടർ ഭൂമി ഏറ്റെടുത്തു. ഇതിന്റെ നഷ്ടപരിഹാരത്തുകയായ 16,45,43,161.46 രൂപ അന്നേദിവസം തന്നെ ഗുണഭോക്താക്കളുടെ അകൗണ്ടുകളിൽ നിക്ഷേപിച്ചു.

News, Thrissur, Kerala, Top-Headlines, State, National Highway Development,

ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരത്തുക തൊട്ടടുത്ത ദിവസം ഭൂവുടമകളുടെ അകൗണ്ടുകളിലേക്ക് മാറ്റുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. കക്ഷികൾ പൂർണമായും രേഖകൾ സമർപിക്കുന്ന മുറയ്ക്ക് നടപടിക്രമങ്ങൾ പൂർത്തിയായി ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.

കഴിഞ്ഞ 11 വർഷമായി നടന്നുവരുന്ന ഭൂമിയേറ്റെടുക്കൽ നടപടിയുടെ തുടർച എന്ന നിലയിലാണ് ദേശീയപാത അതോറിറ്റിക്ക് ഭൂമി ഏറ്റെടുത്തു കൈമാറുന്നത്. ഇതിന്റെ തുടർചയായി ആദ്യഘട്ടത്തിൽ ഫൻഡ് ലഭ്യമായ ഭൂവുടമകൾക്ക് ഭൂമി വിട്ടൊഴിയുന്നതിനുള്ള നോടീസുകൾ 90 ശതമാനവും നൽകിക്കഴിഞ്ഞു.

Keywords: News, Thrissur, Kerala, Top-Headlines, State, National Highway Development, National Highway Development; 205.4412 hectares of land will be acquired.
< !- START disable copy paste -->


Post a Comment