Follow KVARTHA on Google news Follow Us!
ad

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒരു കോവിഡ് കേസ് പോലും റിപോർട് ചെയ്യപ്പെടാതെ ഇന്ത്യയിലെ ഏറ്റവും വലിയ ചേരിപ്രദേശം

Mumbai’s Dharavi records zero COVID-19 cases in last 24 hours കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒരു കോവിഡ് കേസ് പോലും റിപോർട് ചെയ്യപ്പെടാതെ ഇന്ത്യയിലെ ഏറ്റവും
മുംബൈ: (www.kvartha.com 04.08.2021) കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒരു കോവിഡ് കേസ് പോലും റിപോർട് ചെയ്യപ്പെടാതെ ധാരാവി. പ്രദേശത്തെ ആകെ പോസിറ്റീവ് കേസുകൾ 38 ആയിരുന്നു. ഇതിൽ കഴിഞ്ഞ ദിവസം വർദ്ധനവുണ്ടായിട്ടില്ലെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ വ്യക്തമാക്കി.  ഷോപ്പുകൾ എട്ട് മണിക്ക് അടയ്ക്കണമെന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഏതെങ്കിലും പ്രദേശങ്ങളിൽ കോവിഡ് കേസുകളിൽ വർദ്ധനവുണ്ടായാൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് തിങ്കളാഴ്ച നടന്ന പത്ര സമ്മേളനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കിയിരുന്നു.  
    
The total active case in the area stands at 38, informed Brihanmumbai Municipal Corporation (BMC) on Tuesday.

മഹാരാഷ്ട്രയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 78,700 ആണ്. മൊത്തം മരണങ്ങൾ 1,33,038 ആയി.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ എട്ട് ലക്ഷം ജനങ്ങളാണ് തിങ്ങിപാർക്കുന്നത്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ഏറ്റവും സകല നിയന്ത്രണങ്ങളും കൈവിട്ട സ്ഥിതിയിലായിരുന്നു ധാരാവിയിലെ കോവിഡ് രോഗികളുടെ എണ്ണം. എന്നാൽ പിന്നീട് കോവിഡിനെ പിടിച്ചുകെട്ടാൻ ധാരാവി കൈകൊണ്ട മാതൃകകൾ ലോക ശ്രദ്ധ നേടിയിരുന്നു.
 
SUMMARY: The total active case in the area stands at 38, informed Brihanmumbai Municipal Corporation (BMC) on Tuesday.

Post a Comment