Follow KVARTHA on Google news Follow Us!
ad

ജോളി തന്റെ ജീവന് ഭീഷണി; ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാന്‍ കഴിയില്ലെന്നും വിവാഹമോചന ഹര്‍ജിയില്‍ ഭര്‍ത്താവ് ഷാജി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kozhikode,News,Killed,Crime,Criminal Case,Court,Kerala,
കോഴിക്കോട്: (www.kvartha.com 31.08.2021) കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭര്‍ത്താവ് ഷാജി. കോഴിക്കോട് കുടുംബകോടതിയില്‍ നല്‍കിയ വിവാഹ മോചന ഹര്‍ജിയിലാണ് ഷാജി ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടത്തായി കേസിലെ സാക്ഷി കൂടിയാണ് ഷാജി.

Koodathayi serial killer Jolly gets divorce notice, Kozhikode, News, Killed, Crime, Criminal Case, Court, Kerala.

ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാന്‍ കഴിയില്ലെന്നും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നും കാട്ടിയാണ് ഹര്‍ജി. നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയാണ് ജോളി. ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രന്‍ഡ് വഴി കോടതി നോടിസ് അയയ്ക്കും. വിവാഹമോചന ഹര്‍ജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും.

ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പെടുത്താനായി വ്യാജമൊഴി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

ഷാജിയുടെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ല്‍ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജിയും ജോളിയും പുനര്‍വിവാഹിതരായത്. എന്നാല്‍ ഈ രണ്ടു മരണങ്ങള്‍ ഉള്‍പെടെ ഇരുവരുടെയും കുടുംബത്തില്‍ നടന്ന ആറു മരണവും കൊലപാതകമാണെന്നു 2019 ഒക്ടോബറിലാണ് പൊലീസ് കണ്ടെത്തുന്നത്.

ജോളിയുടെ ഭര്‍ത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു മഞ്ചാടിയില്‍, ഷാജിയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് 2002 നും 2016 നും ഇടയില്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.

Keywords: Koodathayi serial killer Jolly gets divorce notice, Kozhikode, News, Killed, Crime, Criminal Case, Court, Kerala.

Post a Comment