Follow KVARTHA on Google news Follow Us!
ad

കെസിസിപിഎല്‍ സാനിറ്റൈസര്‍ വിപണിയിലിറക്കി; വിപണിയിലെത്തിക്കുന്നത് ഡിയോണ്‍ പ്ലസ്, ഡിയോണ്‍ ക്ലിയര്‍ എന്നീ ബ്രാന്‍ഡുകളില്‍

KCCPL launches sanitizer #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com 04.08.2021) കേരള സര്‍കാരിന്റെ വ്യവസായ വകുപ്പിനു കീഴില്‍ കണ്ണൂര്‍ (പാപ്പിനിശ്ശേരി) ആസ്ഥാനമായ കെ സി സി പി ലിമിറ്റഡ് ഉല്‍പാദിപ്പിച്ച സാനിറ്റൈസര്‍ വ്യവസായ മന്ത്രി പി രാജീവ് വിപണിയിലിറക്കി. നിയമസഭാ മന്ദിരത്തിലെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, എം വിജിന്‍, കെ വി സുമേഷ് എന്നിവര്‍ മുഖ്യാഥിതികളായി.   

കോവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിലാണ് സാനിറ്റൈസര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. മലബാര്‍ മേഖലയിലെ സര്‍കാര്‍ സ്ഥാപനം എന്ന നിലയില്‍ ലോകാരോഗ്യ സംഘടന (WHO) നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരമുള്ള ഉല്‍പന്നം മിതമായ നിരക്കില്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരഭം ആരംഭിക്കുന്നത്. ഡിയോണ്‍ പ്ലസ്, ഡിയോണ്‍ ക്ലിയര്‍ എന്നീ രണ്ടു ബ്രാന്‍ഡുകളിലാണ് സാനിറ്റൈസര്‍ വിപണിയിലെത്തിക്കുന്നത്.  

News, Kerala, State, Kannur, Health, Health and Fitness, Minister, MLA, Hospital, KCCPL launches sanitizer


ആദ്യ ഘട്ടത്തില്‍ ഒരു ദിവസം 5000 ലിറ്റര്‍ സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കാന്‍ കപാസിറ്റിയുള്ള പ്ലാന്റാണ് നിര്‍മിച്ചിട്ടുള്ളത്. കമ്പനിയുടെ വൈവിധ്യവല്‍കരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പ്രസ്തുത പദ്ധതി കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം യൂണിറ്റിലാണ് ആരംഭിക്കുന്നത്.  

സര്‍കാര്‍, സഹകരണ ആശുപത്രികള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും വില്പന നടത്താന്‍ ഉദ്ദേശിക്കുന്നത്. പൊതു വിപണിയിലും ലഭ്യമാക്കുമെന്ന് കെ സി സി പി എല്‍ മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ അറിയിച്ചു.

Keywords: News, Kerala, State, Kannur, Health, Health and Fitness, Minister, MLA, Hospital, KCCPL launches sanitizer

Post a Comment