Follow KVARTHA on Google news Follow Us!
ad

ചരിത്രം കുറിച്ച് സത്യപ്രതിജ്ഞ; 3 വനിതകളും ഒരു മലയാളിയും ഉള്‍പെടെ 9 പുതിയ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ചുമതലയേറ്റു

In a first, nine new Supreme Court judges take oath#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 31.08.2021) 9 പുതിയ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ചുമതലയേറ്റു. 3 വനിതകളും ഒരു മലയാളിയും ഉള്‍പെടെയുള്ള ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 

ആറാമതായിട്ടായിരുന്നു മലയാളി ജഡ്ജി സി ടി രവികുമാറിന്റെ സത്യപ്രതിജ്ഞ. 6-ാംനമ്പര്‍ കോടതിയില്‍ ജസ്റ്റിസ് എസ് കെ കൗളിനൊപ്പമായിരുന്നു ജസ്റ്റിസ് സി ടി രവികുമാറിന്റെ ആദ്യ ദിനം. 

ഇന്‍ഡ്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈകോടതി ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഹൈകോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പുതിയ വനിതാ ജഡ്ജിമാര്‍.

News, National, India, New Delhi, Supreme Court of India, High Court, Justice, Judge, Judiciary, oath, In a first, nine new Supreme Court judges take oath


ജസ്റ്റിസുമാരായ ശ്രീനിവാസ് ഓഖ, വിക്രം നാഥ്, ജിതേന്ദ്ര കുമാര്‍ മഹേശ്വരി, എം എം സുന്ദരേഷ്, ഗുജറാത്ത് പി എസ് നരസിംഹ എന്നിവരും ചുമതലയേറ്റു. ഇതില്‍ ബി വി നാഗരത്‌ന 2027ല്‍ ആദ്യ വനിത ചീഫ് ജസ്റ്റിസായേക്കും. സുപ്രീംകോടതി ചരിത്രത്തില്‍ ആദ്യമായാണ് 3 വനിതാ ജഡ്ജിമാര്‍ ഒന്നിച്ചു ചുമതല എല്‍ക്കുന്നത്.

അതേസമയം 3 വനിതകള്‍ ഉള്‍പെടെ ഹൈകോടതികളിലേക്ക് 14 ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍കാര്‍ തിരിച്ചയച്ചു. കേരളവും, കര്‍ണാടകയും ഉള്‍പെടെ 5 ഹൈകോടതികളില്‍ 14 ജഡ്ജിമാരെ കൂടി നിയമിക്കാനായി സുപ്രീംകോടതി കൊളീജിയം നല്‍കിയ പേരുകളാണ് കേന്ദ്രം തിരിച്ചയച്ചത്. ഇതില്‍ 12 പേരുകള്‍ 2019 ജൂലായ് മാസത്തില്‍ നല്‍കിയതായിരുന്നു. തീരുമാനം രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ശേഷമാണ് പേരുകള്‍ പുനഃപരിശോധിക്കണമെന്ന സര്‍കാര്‍ നിലപാട്. 

കേരള-കര്‍ണാടക ഹൈകോടതികളിലേക്കുള്ള 2 ജഡ്ജിമാരുടെ ശുപാര്‍ശ രണ്ടാമതും കേന്ദ്രം മടക്കി. കേരള ഹൈക്കോടതിയിലേക്ക് കെ കെ പോളിനെ നിയമിക്കാനുള്ള ശുപാര്‍ശ ഇത് രണ്ടാംതവണയാണ് നിരസിക്കുന്നത്. ഒരിക്കല്‍ മടക്കിയ പേര് കൊളീജയം രണ്ടാമതും അയച്ചാല്‍ അത് അംഗീകരിക്കണം എന്ന കീഴ് വഴക്കമാണ് കേന്ദ്രം തെറ്റിച്ചത്.

Keywords: News, National, India, New Delhi, Supreme Court of India, High Court, Justice, Judge, Judiciary, oath, In a first, nine new Supreme Court judges take oath

Post a Comment