Follow KVARTHA on Google news Follow Us!
ad

യു എ ഇയിലേക്ക് മടങ്ങാൻ ഐസിഎ അനുമതി ആവശ്യം; നടപടിക്രമങ്ങൾ ഇങ്ങനെ

ICA approval required to return to UAE; Procedures are as follows #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 04.08.2021) മാസങ്ങളോളം നീണ്ട യാത്രാവിലക്കിന് ശേഷം ആഗസ്റ്റ് അഞ്ച് മുതൽ ഇൻഡ്യ ഉൾപെടെയുള്ള ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് മടങ്ങാൻ അനുമതി നൽകിയ സാഹചര്യത്തിൽ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐസിഎ) അനുമതി ആവശ്യമാണ്. ഇതിനായി ഐ സി എ വെബ്‌സൈറ്റ് വഴിയാണ് അനുമതി തേടേണ്ടത്.

Dubai, News, UAE, India, COVID-19, Certificate, Corona, Vaccine, Air Plane, Flight Schedule, Flight, Gulf, ICA approval required to return to UAE; Procedures are as follows.

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും കൈവശം കരുതണം. ഇതിൽ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് റാപിഡ് കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. യുഎഇയില്‍ എത്തിയ ശേഷവും പിസിആര്‍ പരിശോധന നടത്തണം.

യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണമെന്നും നിബന്ധനയിലുണ്ട്. വാക്‌സിന്‍ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സെർടിഫികെറ്റും കൈവശം ഉണ്ടായിരിക്കണം.

ഐസിഎ നടപടിക്രമങ്ങൾ ഇങ്ങനെ:

വെബ്‌സൈറ്റ്: https://ica(dot)gov(dot)ae/en/

ഘട്ടം 1: അപേക്ഷകന്റെ വിവരങ്ങൾ പൂരിപ്പിക്കുക

അപേക്ഷകന്റെ വിവരങ്ങളിൽ പേര്, ലിംഗം, ജനന തീയതി, ജനന സ്ഥലം, എത്തിച്ചേരുന്ന തീയതി, എത്തിച്ചേരുന്ന സ്ഥലം, പുറപ്പെടുന്ന രാജ്യം, ഇ-മെയിൽ എന്നിവ നൽകുക. ഇ-മെയിലിലേക്ക് ഒരു ക്യുആർ കോഡ് ലഭിക്കും.

ഘട്ടം 2: പാസ്‌പോർട് വിവരങ്ങൾ പൂരിപ്പിക്കുക

അപേക്ഷകർ പാസ്‌പോർട്-തരം, കാലഹരണപെടുന്ന തീയതി, അനുവദിച്ച തീയതി, നമ്പർ, രാജ്യം എന്നിവ പൂരിപ്പിക്കണം

ഘട്ടം 3: യുഎഇയിലെ വിലാസം പൂരിപ്പിക്കുക

യുഎഇയിലെ പ്രാദേശിക വിലാസവും മൊബൈൽ നമ്പറും നൽകുക.

ഘട്ടം 4: വാക്സിനേഷനും പിസിആർ ടെസ്റ്റ് തീയതികളും പൂരിപ്പിക്കുക

താമസക്കാർക്ക് ഫോമിൽ നിന്ന് തിരഞ്ഞെടുക്കാവുന്ന എട്ട് വാക്സിനുകളുടെ ലിസ്റ്റ് ആണ് നൽകിയിട്ടുള്ളത്. അവ: സ്പുട്നിക്, ജാൻസൻ (ജോൺസൺ ആൻഡ് ജോൺസൺ), മോഡേണ, നോവാവാക്സ്, ഓക്സ്ഫോർഡ് യൂനി ആസ്ട്രസെനക, ഫൈസർ ബയോ എൻടെക്, സിനോഫാം, സിനോവാക്.

ആസ്ട്രസെനക എന്നാണ് ഇൻഡ്യയുടെ കോവിഷീൽഡ് അറിയപ്പെടുന്നത്.

അപേക്ഷകർ അവരുടെ ആദ്യത്തെയും, രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകൾ സ്വീകരിച്ച തീയതികൾ (ബാധകമാകുന്നിടത്ത്) പൂരിപ്പിക്കണം. പിസിആർ ടെസ്റ്റ് തീയതി, ടെസ്റ്റ് ഫല തീയതി എന്നിവയും സൂചിപ്പിക്കണം.

ഘട്ടം 5: ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യുക

പാസ്‌പോർട് കോപി, ഫോടോ, പിസിആർ ടെസ്റ്റ് ഫലങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യണം. കോവിഡ് വാക്സിനേഷൻ കാർഡ് ഓപ്ഷനൽ ആണ്.

ഘട്ടം 6: ഡിക്ലറേഷൻ

യുഎഇ ആരോഗ്യ വകുപ്പിന്റെ നിയമങ്ങൾ പൂർണമായി പാലിക്കുന്നുവെന്നും അറ്റാച് ചെയ്ത എല്ലാ രേഖകളും ശരിയാണെന്നും സ്ഥിരീകരിക്കുന്നതിനായി വെബ്സൈറ്റ് ഡിക്ലറേഷൻ ബടണിൽ ക്ലിക് ചെയ്യുക.

ഘട്ടം 7: സെൻഡ് ക്ലിക് ചെയ്യുക.

Keywords: Dubai, News, UAE, India, COVID-19, Certificate, Corona, Vaccine, Air Plane, Flight Schedule, Flight, Gulf, ICA approval required to return to UAE; Procedures are as follows.

Post a Comment