Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ തടവുശിക്ഷ: 18കാരനെ തെറ്റായി പ്രതിചേര്‍ത്ത സംഭവം മനുഷ്യാവകാശ കമിഷന്‍ അന്വേഷിക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Malappuram,News,Molestation,Jail,Police,Case,Kerala,
മലപ്പുറം: (www.kvartha.com 31.08.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍തെറ്റായി പ്രതിചേര്‍കപ്പെട്ടത് വഴി 18കാരന്‍ 35 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍കമിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Human Rights Commission to probe 18-year-old's misprisoning case, Malappuram, News, Molestation, Jail, Police, Case, Kerala

മലപ്പുറം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപോര്‍ട് സമര്‍പിക്കണ മെന്ന് കമിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. കുട്ടി ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമിഷന്‍ ആവശ്യപ്പെട്ടു.

യുവാവിന്റെ ഡിഎന്‍എ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 35 ദിവസം യുവാവ് തിരൂര്‍ സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു. സ്‌കൂളില്‍ നിന്നുംമടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി 18കാരന്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. കല്‍പകഞ്ചേരി പൊലീസാണ് കേസെടുത്തത്. തിരൂരങ്ങാടി പൊലീസാണ് തുടരന്വേഷണം നടത്തിയത്.

ആദ്യം മുതലേ കുറ്റം നിഷേധിച്ച 18കാരന്റെ ആവശ്യപ്രകാരമാണ് കോടതി ഡി എന്‍ എ ടെസ്റ്റിന് ഉത്തരവിട്ട ത്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ ടെസ്റ്റ് നെഗറ്റീവായി. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശാനുസരണം കുട്ടിയെ ജയില്‍ മോചിതനാക്കുകയായിരുന്നു. തിരൂരങ്ങാടി തെന്നല സ്വദേശിയാണ് 18കാരന്‍.

Post a Comment