Follow KVARTHA on Google news Follow Us!
ad

ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ടറിലെ Thiruvananthapuram, News, Kerala, Tax&Savings, Vehicles, Minister
തിരുവനന്തപുരം: (www.kvartha.com 05.08.2021) ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ടറിലെ നികുതി അടയ്ക്കാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണ്.

ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇനിയും ഒരു ലക്ഷത്തോളം വാഹന ഉടമകള്‍ നികുതി അടയ്ക്കാനുണ്ട്. നിശ്ചിത സമയത്ത് നികുതി അടയ്ക്കാന്‍ കഴിയാതിരുന്ന ചരക്ക് വാഹന ഉടമകള്‍ക്ക് അധിക നികുതി അടയ്ക്കേണ്ടി വരുന്ന ബാധ്യതയും ഇതുമൂലം ഒഴിവാകുമെന്ന് മന്ത്രി അറിയിച്ചു.

Thiruvananthapuram, News, Kerala, Tax&Savings, Vehicles, Minister, Deadline for paying tax on goods vehicles extended to September 30

Keywords: Thiruvananthapuram, News, Kerala, Tax&Savings, Vehicles, Minister, Deadline for paying tax on goods vehicles extended to September 30

Post a Comment