Follow KVARTHA on Google news Follow Us!
ad

സജീവ ക്രികെറ്റില്‍നിന്ന് കളമൊഴിയുന്നു; വിരമിക്കുന്നതായി പേസ് ബോളിങ്ങില്‍ ഇടിമുഴക്കം സൃഷ്ടിച്ച ദക്ഷിണാഫ്രികന്‍ പേസ് ബോളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍

Dale Steyn announces retirement from all cricket#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ജൊഹാനാസ്ബര്‍ഗ്: (www.kvartha.com 31.08.2021) സജീവ ക്രികെറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രികന്‍ പേസ് ബോളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ഒരുകാലത്ത് ആക്രമണോത്സുകത മുഖമുദ്രയാക്കി പേസ് ബോളിങ്ങില്‍ ഇടിമുഴക്കം സൃഷ്ടിച്ച മിന്നുംതാരമാണ് സ്റ്റെയ്ന്‍. ട്വിറ്ററിലൂടെ സ്റ്റെയ്ന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019ല്‍ ടെസ്റ്റ് ക്രികെറ്റില്‍ നിന്നും വിരമിച്ച സ്റ്റെയ്ന്‍ ഇപ്പോള്‍ ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ നിന്നും തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

'പരിശീലനവും കളികളും യാത്രകളും വിജയവും തോല്‍വിയും പരുക്കും സന്തോഷങ്ങളും സാഹോദര്യവുമെല്ലാമായി 20 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഒട്ടേറെ നല്ല ഓര്‍മകള്‍ ബാക്കിയാണ്. ഒട്ടേറെപ്പേരോട് നന്ദി പറയാനുണ്ട്', സ്റ്റെയ്ന്‍ കുറിച്ചു.

News, World, International, Sports, Cricket, Retirement, Player, Social Media, Dale Steyn announces retirement from all cricket

'ഞാന്‍ ഏറ്റവുമധികം സ്‌നേഹിക്കുന്ന ഈ കളിയില്‍നിന്ന് ഇന്ന് വിരമിക്കുകയാണ്. എല്ലാവരോടും നന്ദി പറയുന്നു. കുടുംബാംഗങ്ങളോടും സഹതാരങ്ങളോടും മാധ്യമങ്ങളോടും ആരാധകരോടും നന്ദി അറിയിക്കുന്നു. ഒരുമിച്ചുള്ള ഈ യാത്ര അവിസ്മരണീയമായിരുന്നു', സ്റ്റെയ്ന്‍ കുറിച്ചു. 

സ്റ്റെയ്ന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ നിരവധിപേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയത്. 

2004ല്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ അരങ്ങേറിയ സ്റ്റെയ്ന്‍ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ്ല്‍ 439 വികെറ്റുകളും ഏകദിനത്തില്‍ 196 വികെറ്റുകളും ട്വന്റി20യില്‍ 64 വികെറ്റുകളും സ്വന്തമാക്കി. തുടര്‍ച്ചയായി. പരിക്കുകള്‍ അലട്ടിയതിനെ തുടര്‍ന്നാണ് 2019 ഓഗസ്റ്റില്‍ ടെസ്റ്റ് ക്രികെറ്റില്‍നിന്ന് വിരമിച്ചത്. 

2005ല്‍ സെന്‍ജൂറിയനില്‍ ഏഷ്യന്‍ ഇലവനെതിരെ ദക്ഷിണാഫ്രികന്‍ ഇലവനായിട്ടാണ് സ്റ്റെയ്ന്‍ രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയത്. 2013ല്‍ പാകിസ്ഥാനെതിരെ പോര്‍ട് എലിസബത്തില്‍ 39 റണ്‍സ് വഴങ്ങി 6 വികെറ്റ് എടുത്തതാണ് ഏറ്റവും മികച്ച ബോളിങ് പ്രകടനം. 2007ല്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു രാജ്യാന്തര ട്വന്റി20 അരങ്ങേറ്റം. 

കരിയറിലെ രണ്ടാമത്തെ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 3 ഓവെറില്‍ 9 റണ്‍സ് വഴങ്ങി 4 വികെറ്റ് എടുത്തതാണ് ഏറ്റവും മികച്ച ബോളിങ് പ്രകടനം. 2019ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ദക്ഷിണാഫ്രികന്‍ ജഴ്‌സിയിലെ അവസാന ഏകദിനം. 2020 ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ അവസാന ട്വന്റി20 മത്സരവും കളിച്ചു. ഐ പി എലില്‍ ബെംഗളൂറു റോയല്‍ ചലന്‍ജേഴ്‌സ് താരമാണ് ഡെയ്ല്‍ സ്റ്റെയ്ന്‍. 2021ലെ പാകിസ്താന്‍ സൂപെര്‍ ലീഗണ് അവസാനമായി കളിച്ച ടൂര്‍ണമെന്റ്.

Keywords: News, World, International, Sports, Cricket, Retirement, Player, Social Media, Dale Steyn announces retirement from all cricket

Post a Comment