Follow KVARTHA on Google news Follow Us!
ad

സാധാരണ നിലയിലേക്ക് പ്രവേശിക്കുന്നതിനിടെ കോവിഡ് പ്രഭവ ഭൂമിയായ ചൈനയില്‍ വീണ്ടും തീവ്രവ്യാപനം; വിമാന, ട്രെയിന്‍ സെര്‍വീസുകള്‍ നിര്‍ത്തി, നഗരങ്ങള്‍ അടച്ചുപൂട്ടി

China shuts down transport routes as it battles worst Covid outbreak in months #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെയ്ജിങ്: (www.kvartha.com 04.08.2021) സാധാരണ നിലയിലേക്ക് പ്രവേശിക്കുന്നതിനിടെ കോവിഡ് പ്രഭവ ഭൂമിയായ ചൈനയിലെ വുഹാനില്‍ വീണ്ടും തീവ്രവ്യാപനം. രാജ്യത്ത് തലസ്ഥാനമായ ബെയ്ജിങ്ങിലുള്‍പെടെ നിയന്ത്രണം കര്‍ശനമാക്കി. 31 പ്രവിശ്യകളിലെയും പ്രാദേശിക ഭരണകൂടങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ആവശ്യമില്ലെങ്കില്‍ വീട്ടില്‍നിന്ന് പുറത്തുപോകരുതെന്നാണ് പ്രധാന നിര്‍ദേശം. വ്യാപന സാധ്യതയുള്ള 20 മേഖലകളില്‍ യാത്രക്ക് പ്രത്യേക വിലക്കുണ്ട്.   

News, World, International, China, Beijing, COVID-19, Trending, Health, Health and Fitness, China shuts down transport routes as it battles worst Covid outbreak in months


രാജ്യത്തെ നാന്‍ജിങ്, യാങ്‌സൂ പ്രവിശ്യകളില്‍ ആഭ്യന്തര വിമാന സെര്‍വീസ് നിര്‍ത്തി. ബെയ്ജിങ്ങില്‍ 13 റെയ്ല്‍ ലൈനുകളില്‍ സര്‍വീസ് റദ്ദാക്കി. 23 സ്‌റ്റേഷനുകളില്‍ ടികെറ്റ് വില്‍പന നിര്‍ത്തി.   വുഹാന് പുറമെ യാങ്‌സു, ഷെങ്‌സു എന്നിവിടങ്ങളിലും കൂട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പട്ടണം വിടാന്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് വേണം. ബെയ്ജിങ്ങിലും പരിശോധന വ്യാപകമാക്കും. 

25 നഗരങ്ങളിലായി 400 പേരിലാണ് ചൈനയില്‍ കോവിഡ് റിപോര്‍ട് ചെയ്തത്. 31 പ്രവിശ്യകളില്‍ 17ലും രോഗം കണ്ടെത്തി. ഡെല്‍റ്റ വകഭേദങ്ങളാണ് തിരിച്ചറിഞ്ഞത്.

Keywords: News, World, International, China, Beijing, COVID-19, Trending, Health, Health and Fitness, China shuts down transport routes as it battles worst Covid outbreak in months

Post a Comment