Follow KVARTHA on Google news Follow Us!
ad

ചാമുണ്ഡി ഹിൽസ് പീഡനം: ചെങ്കീരി സംരക്ഷണമുള്ള മുഖ്യപ്രതി ചന്ദനക്കൊള്ള മാഫിയ തലവൻ

Assault to MBA student: main accused involved in sandalwood theft cases #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മൈസുറു: (www.kvartha.com 31.08.2021) ചാമുണ്ഡി ഹിൽസ് താഴ് വരയിൽ എം ബി എ വിദ്യാർഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയെന്ന കേസിലെ ആറംഗ സംഘത്തിലെ മുഖ്യ പ്രതി ഭൂപതി എന്ന കീരി ചന്ദന മാഫിയ തലവനെന്ന് മൈസുറു പൊലീസ്. ഈ കീരിയുടെ ഫോടോ മാധ്യമങ്ങളിൽ വരാതിരിക്കാൻ പൊലീസിലെ
ചില ചെങ്കീരികൾ നടത്തിയ നീക്കങ്ങൾ പൊളിച്ച മൈസുറു പൊലീസ് നടപടി ഉന്നതങ്ങളിൽ പുകയുകയാണ്.

Karnataka, Assault, MBA student, Theft, Accused, Police, Police Station, Investigation-report, Assault to MBA student: main accused involved in sandalwood theft cases.

ഈറോഡ് ജില്ലയിൽ തൽവാടി താലൂകിൽ സുസൈപുരം സ്വദേശിയാണ് കുറുപു സാമിയുടെ മകൻ 24കാരനായ ഭൂപതി എന്ന കീരി. ഇയാളേയും സ്വന്തം നാട്ടുകാരൻ അന്തോണി രാജിന്റെ മകൻ ഫ്രാന്സിസ് എന്ന ലൂയിസ് (26), തിരുപൂർ ജില്ലയിൽ അവിനാശി താലൂകിൽ തിട്ടുമുരുകൻ പാണ്ടി സ്വദേശികളായ ഫ്രാൻസിസിന്റെ മകൻ പ്രവീൺ കുമാർ എന്ന തമ്പി(20), ചിന്നമണിയുടെ മകൻ സെന്തിൽ കുമാർ എന്ന സെന്തിൽ (38) എന്നിവരെ കഴിഞ്ഞ ജനുവരി എട്ടിന് നാസർബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സി ലേഔട് മെയിൽ റോഡിലെ പാർകിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

5.5 ലക്ഷം രൂപ വിലവരുന്ന 46 കിലോഗ്രാം ചന്ദനവും കള്ളക്കടത്തിന് ഉപയോഗിച്ച കാറും പിടിച്ചെടുക്കുകയും ചെയ്തു. നാസർബാദ് പൊലീസ് സ്റ്റേഷൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെപ്യൂടി പൊലീസ് കമീഷനർ എം എസ് ഗീത പ്രസന്നയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നാസർബാദ് പൊലീസ് സ്റ്റേഷനിൽ രണ്ട്, ലക്ഷ്മിപുരം പൊലീസ് സ്റ്റേഷൻ-ഒന്ന്, ജയലക്ഷ്മിപുരം പൊലീസ് സ്റ്റേഷൻ-ഒന്ന്, അശോകപുരം പൊലീസ് സ്റ്റേഷൻ-രണ്ട്, കൃഷ്ണരാജ പൊലീസ് സ്റ്റേഷൻ-മൂന്ന്, നരസിംഹരാജ പൊലീസ് സ്റ്റേഷൻ-ഒന്ന് എന്നിങ്ങനെ വിവിധ കാലങ്ങളിൽ റജിസ്റ്റർ ചെയ്ത 10 ചന്ദന മോഷണക്കേസുകളിൽ പ്രതികൾ കീരിയുടെ സംഘമാണെന്ന് കണ്ടെത്തിയിരുന്നു.

സർകാർ ഓഫീസ് കോമ്പൗണ്ടുകളിൽ നിന്നാണ് ചന്ദന മരങ്ങൾ മോഷ്ടിച്ചത്. കീരിയുടെ അറസ്റ്റിന് തൊട്ടുപിറകെ ജാമ്യം ലഭിച്ചത് ഈ കുറ്റവാളിയുടെ ഉന്നത ബന്ധമാണ് സൂചിപ്പിക്കുന്നത്. അതേ ജനുവരി എട്ടിന് മെടഗള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബലവത റിങ് റോഡിലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കറൻസി അച്ചടി ശാല (ബി ആർ ബി എൻ എം പി എൽ) കോമ്പൗണ്ടിൽ 35 ലക്ഷം രൂപ വിലവരുന്ന 230 കിലോഗ്രാം ചന്ദന മരം മുറിച്ച് കടത്തിയ കേസിൽ നാലു പേർ അറസ്റ്റിലായിരുന്നു.

യെൽവാൽഹൊബ്ലി കംറല്ലി വിലേജിലെ രഘു (46), മഞ്ചുനാഥ് (22) ചന്ദന വ്യാപാരികളായ
കല്ല്യാണഗിരിയിലെ സഈദ് ഗൗസ് മുഹ്‌യുദ്ദീൻ (56), മഖ്ബൂൽ ശരീഫ് (58) എന്നിവരാണ് അറസ്റ്റിലായിരുന്നത്. റിസർവ് ബാങ്കിന്റെ കനത്ത സുരക്ഷാ വലയം വെട്ടിച്ച് ജനുവരി എട്ടിന് രാത്രി രഘുവും മഞ്ചുനാഥും ചേർന്ന് വെട്ടിയെടുത്ത ചന്ദനം മഖ്ബൂൽ ശരീഫിന് വിൽക്കുകയായിരുന്നു. ജനുവരി 13ന് വീണ്ടും മോഷ്ടിക്കാൻ കോമ്പൗണ്ടിൽ കടന്ന ഇരുവരേയും ആർ ബി ഐ സെക്യൂരിറ്റി സേന പിടികൂടി പൊലീസിൽ ഏൽപിച്ചു. ജനുവരി 15ന് ലക്ഷർ മൊഹല്ലയിലെ മഖ്ബൂൽ ശരീഫിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ രഘുവും മഞ്ചുനാഥും വില്പന നടത്തിയ 33 കിലോഗ്രാം ചന്ദന മുട്ടികൾ പിടിച്ചെടുത്തു.

താൻ ചന്ദനം സഈദ് ഗൗസ് മുഹ്‌യുദ്ദീനാണ് വിൽക്കുന്നതെന്ന മഖ്ബൂലിന്റെ മൊഴിയെ തുടർന്ന് ജനുവരി 16ന് അയാളുടെ വീട്ടിലും റെയ്ഡ് നടന്നു. 190 കിലോഗ്രാം ചന്ദനവും തൂക്കം കണക്കാക്കുന്ന യന്ത്രവും കണ്ടെത്തി. വീരാജ്പേട്ട റൂറൽ പൊലീസ് റജിസ്റ്റർ ചെയ്ത ചന്ദന മോഷണക്കേസിൽ ഗൗസ് 2019ൽ 84 ദിവസം മടിക്കേരി സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്നു. ജയിൽ മോചിതനായ ശേഷം പഴയ ഏർപാട് തുടർന്നു.

മൈസുറു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ജുഡീഷ്യൽ കസ്റ്റഡിയിൽ പൊലീസിന് കൈമാറിയ ചാമുണ്ഡി ഹിൽസ് പീഡനക്കേസ് പ്രതികളിൽ ഒരാളെ ഒഴികെ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. തലനാരിഴകൾ, തൊലി എന്നിവ ഇതിനായി ശേഖരിച്ച് ഫോറന്സിക് സയൻസ് ലബോറടറിയിലേക്ക് അയച്ചു. പ്രായം 17 എന്ന് പറഞ്ഞതിനാൽ ഒരാളെ ഈ നടപടികളുടെ ഭാഗമാക്കുന്നത് വൈകുകയാണ്. ഇയാളുടെ വയസ് സംബന്ധിച്ച് വ്യക്തത വരുത്താൻ ശ്രമവും പൊലീസ് നടത്തുന്നു. വിദ്യാർഥിനിയുടെ ഒപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്ത് അസി. പൊലീസ് കമീഷനർ ശശിധറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നൽകിയ മൊഴിയനുസരിച്ച് അക്രമികൾ ആറു പേരുണ്ട്.

Keywords: Karnataka, Assault, MBA student, Theft, Accused, Police, Police Station, Investigation-report, Assault to MBA student: main accused involved in sandalwood theft cases.< !- START disable copy paste -->

Post a Comment