Follow KVARTHA on Google news Follow Us!
ad

ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍ മുഖ്യമന്ത്രി നാടിന് സമർപിച്ചു

The Chief Minister inaugurated the maternity tribal buildings#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൽപറ്റ: (www.kvartha.com 24.07.2021) സംസ്ഥാന സര്‍കാരിന്റെ നൂറ്ദിന കര്‍മ പദ്ധതിയില്‍ ഉള്‍പെടുത്തി ആദിവാസി ഗര്‍ഭിണികളുടെ പരിചരണത്തിനായി നിര്‍മാണം പൂര്‍ത്തീകരിച്ച ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയോടുള്ള സര്‍കാരിന്റെ കരുതല്‍ വെളിവാക്കുന്നതും, ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കുന്നതുമായ പദ്ധതിയാണ് നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

The Chief Minister inaugurated the maternity tribal buildings

ഗര്‍ഭിണികള്‍ക്ക് പ്രസവത്തോട് അനുബന്ധിച്ചുളള ദിവസങ്ങളില്‍ കുടുംബസമേതം താമസിച്ച് ചികിത്സ ഉറപ്പ് വരുത്താന്‍ കേന്ദ്രങ്ങള്‍ സഹായകമാവും. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക് ആശുപത്രികളിലായി രണ്ട് വീതം കേന്ദ്രങ്ങളും അപ്പപ്പാറ, വാഴവറ്റ, നൂല്‍പ്പുഴ എന്നിവിടങ്ങളിലായി ഓരോ ഗര്‍ഭകാല ഗോത്ര മന്ദിരങ്ങളുമാണ് നിര്‍മിച്ചത്. ഇതില്‍ വാഴവറ്റ, നൂല്‍പ്പുഴ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇതിനോടകം നിര്‍വഹിച്ചു. 6,14,000 രൂപ വീതമാണ് ഓരോ യൂനിറ്റിനും ചെലവായത്. ഹാബിറ്റാറ്റ് ആണ് കേന്ദ്രങ്ങളുടെ നിര്‍മാണ ഏജന്‍സി.

Keywords: Kerala, News, Wayanad, Inauguration, Pinarayi Vijayan, Chief Minister, Top-Headlines, Tribal Women, Women, Pregnant Woman, Veena George, The Chief Minister inaugurated the maternity tribal buildings.
< !- START disable copy paste -->

Post a Comment