എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഒരു വിഷയത്തിന് ഹാജരായില്ലെന്ന് അധ്യാപകര്‍ രേഖപ്പെടുത്തിയ വിദ്യാര്‍ഥി ഒടുവില്‍ പാസായി

കോഴിക്കോട്: (www.kvartha.com 20.07.2021) എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഒരു വിഷയത്തിന് ഹാജരായില്ലെന്ന് അധ്യാപകര്‍ രേഖപ്പെടുത്തിയ വിദ്യാര്‍ഥി ഒടുവില്‍ പാസായി. മേപ്പയ്യൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ മുഹമ്മദ് യാസീന്‍ എന്ന വിദ്യാര്‍ഥിക്കാണ് ഹാജരായില്ലെന്നു രേഖപ്പെടുത്തപ്പെട്ട ഇംഗ്ലിഷ് വിഷയത്തിന് ഒടുവില്‍ ഹാജര്‍ രേഖപ്പെടുത്തി ഗ്രേഡ് നല്‍കിയത്.

Student who was recorded by the teachers as not having appeared for a subject in the SSLC examination finally passed, Kozhikode, News, Education, Result, Student, SSLC, Kerala

തിങ്കളാഴ്ചയാണ് കുട്ടിക്ക് മാര്‍ക് ലിസ്റ്റ് ലഭിച്ചത്. കോവിഡ് രോഗബാധിതനുമായി സമ്പര്‍കമുണ്ടെന്ന കാരണത്താല്‍ ആദ്യദിവസങ്ങളില്‍ കുട്ടിക്ക് പ്രത്യേക മുറി ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ ഇംഗ്ലിഷ് പരീക്ഷയുടെ ദിവസം കുട്ടി മറ്റു കുട്ടികള്‍കൊപ്പം ക്ലാസ് മുറിയിലാണ് ഇരുന്നത്. എന്നാല്‍ പ്രത്യേക മുറിയില്‍ കുട്ടി എത്താതിരുന്നതിനെ തുടര്‍ന്നാണ് ഹാജര്‍ രേഖപ്പെടുത്താതിരുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം കാരണമാണ് എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഇംഗ്ലിഷിനു ഹാജര്‍ രേഖപ്പെടുത്തിയതെന്നും പിടിഎ പ്രസിഡന്റ് കെ രാജീവന്‍ പറഞ്ഞു. സി പ്ലസ് ഗ്രേഡാണ് ഇംഗ്ലിഷിന് രേഖപ്പെടുത്തിയത്.

മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രിക്കും വിദ്യാഭ്യാസവകുപ്പിനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടു. തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചു പുതിയ മാര്‍ക് ലിസ്റ്റ് പുറത്തിറക്കിയത്.

Keywords: Student who was recorded by the teachers as not having appeared for a subject in the SSLC examination finally passed, Kozhikode, News, Education, Result, Student, SSLC, Kerala.

Post a Comment

Previous Post Next Post