Follow KVARTHA on Google news Follow Us!
ad

മൂത്രമൊഴിക്കുന്നത് ഒഴിവാക്കാന്‍ പലരും വെള്ളം കുടിക്കുന്നതുപോലും കുറക്കുന്നു; യുപിയിലെ സര്‍കാര്‍ സ്‌കൂളുകളിലെ ശുചിമുറി വൃത്തിഹീനം; മാസത്തില്‍ 3 ദിവസം ആര്‍ത്തവ ലീവ് അനുവദിക്കണമെന്ന് അധ്യാപകര്‍

School toilets in bad shape, UP teachers seek 3-day period leave every month #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com 31.07.2021) സര്‍കാര്‍ സ്‌കൂളുകളിലെ ശുചിമുറികള്‍ വൃത്തിഹീനമാണെന്നും അതിനാല്‍ മൂന്ന് ദിവസം ആര്‍ത്തവ ലീവ് അനുവദിക്കണമെന്നാവശ്യവുമായി ഉത്തര്‍പ്രദേശിലെ അധ്യാപകര്‍. സംസ്ഥാനത്തൊട്ടാകെയുള്ള സര്‍കാര്‍ സ്‌കൂളുകളിലെ ശുചിമുറികളുടെ മോശം അവസ്ഥ കണക്കിലെടുത്താണ് യുപിയില്‍ പുതുതായി രൂപീകരിച്ച വനിതാ അധ്യാപക സംഘടന അവധി ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അധ്യാപകര്‍ക്കിടയില്‍ പിരീഡ് ലീവ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. അധ്യാപികമാരുടെ പുതുതായി രൂപീകരിച്ച സംഘടനയായ ഉത്തര്‍പ്രദേശ് മഹിളാ ശിക്ഷക് സംഘ് ആണ് ക്യാംപയിന് തുടക്കമിട്ടത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപികമാര്‍ സംസ്ഥാനത്തെ മന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ട് ആവശ്യം അറിയിച്ചു.

ഈ ആവശ്യം ഉന്നയിച്ച് കൂട്ടായ്മ യുപി തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുമായി കൂടിക്കാഴ്ച നടത്തി. നിരവധി സ്‌കൂളുകളില്‍ അധ്യാപികമാര്‍ വിദ്യാര്‍ത്ഥിനികള്‍ പോകുന്ന ശുചിമുറിയിലാണ് പോകുന്നതെന്നും വൃത്തിയില്ലായ്മ കാരണം പലപ്പോഴും രോഗം വരുന്ന അവസ്ഥയിലെത്തുന്നുണ്ടെന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് സുലോചന മൗര്യ പറഞ്ഞത്. 

News, National, India, Uttar Pradesh, Lucknow, School, Toilet, Teachers, Health, Health and Fitness, School toilets in bad shape, UP teachers seek 3-day period leave every month


'സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പൊതുശുചിമുറി സംവിധാനമാണുള്ളത്. ശുചീകരണമൊന്നും വ്യവസ്ഥാപിതമായി നടക്കാറില്ല. അതുകൊണ്ട് തന്നെ ശുചിമുറി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ അധ്യാപകരില്‍ പലരും വെള്ളം കുടി കുറക്കുകയാണ്. ഇത് വനിതാ അധ്യാപകര്‍ക്ക് മൂത്രാശയ അണുബാധ ഉള്‍പെടെയുള്ള രോഗങ്ങളുണ്ടാക്കാന്‍ കാരണമാകുന്നു.' അവര്‍
പറഞ്ഞു.

എന്ത് കൊണ്ട് ഇങ്ങനെയൊരു കൂട്ടായ്മ എന്നതിനെ പറ്റി അസോസിയേഷന്‍ പ്രസിഡന്റായ സുലോചന മൗര്യ വിശദീകരിക്കുന്നത് ഇങ്ങനെയാണ്, പ്രൈമറി സ്‌കൂളുകളിലെ 60-70 ശതമാനം വരെ വരുന്ന അധ്യാപകരും സ്ത്രീകളാണ്. പക്ഷെ അധ്യാപക അസോസിയേഷനുകളുടെ തലപ്പത്ത് പലപ്പോഴും പുരുഷന്മാരാണ്. അതിനാലാണ് പുതിയ സംഘടന രൂപീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ബരാബങ്കി ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളിന്റെ പ്രധാനാധ്യാപകനായ മൗര്യ പറയുന്നതിങ്ങനെയാണ്, 'പ്രൈമറി സ്‌കൂള്‍ അധ്യാപകരില്‍ 60 മുതല്‍ 70 ശതമാനം വരെ സ്ത്രീകളാണ്. അധ്യാപക സംഘടനകളില്‍  പുരുഷാധിപത്യമാണ് കൂടുതലും, അതിനാല്‍ വനിതാ അധ്യാപകര്‍ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും അവര്‍ ഏറ്റെടുക്കുന്നില്ലെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു.        

ആര്‍ത്തവ കാലങ്ങളില്‍ പോലും ശുചിമുറികള്‍ ഉപയോഗിക്കാന്‍ പലരും മടിക്കുകയാണെന്നും അധ്യാപക സംഘടന നേതാക്കള്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്യാംപയിന്‍ തുടങ്ങിയതോടെ നിരവധി പുരുഷ അധ്യാപകരും പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും അധ്യാപികമാര്‍ പറഞ്ഞു.

Keywords: News, National, India, Uttar Pradesh, Lucknow, School, Toilet, Teachers, Health, Health and Fitness, School toilets in bad shape, UP teachers seek 3-day period leave every month

Post a Comment